ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദാലെ. ഇന്ത്യയിൽ സംഭവിക്കുന്നത് ദുഃഖമ ുണ്ടാക്കുന്നു. മോശം കാര്യമാണ് രാജ്യത്ത് സംഭവിക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരൻ ഇന്ത്യയി ൽ വന്ന് ഇൻഫോസിസ് സി.ഇ.ഒയാകുന്നതാണ് എെൻറ സ്വപ്നം നദാലെ പറഞ്ഞു. ബസ്ഫീഡ് എഡിറ്റർ ബെൻ സ്മിത്തിനോടായിരുന്നു നദാലെയുടെ പ്രതികരണം.
നദാലെയുടെ പ്രതികരണത്തിന് പിന്നാലെ നിയമം സംബന്ധിച്ച് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ മൈക്രോസോഫ്റ്റ് പ്രതികരിച്ചു. എല്ലാ രാജ്യങ്ങൾക്കും അതിർത്തികൾ നിർണയിക്കാനും അത് സംരക്ഷിക്കാനുമുള്ള അവകാശമുണ്ട്. ജനാധിപത്യ രാജ്യങ്ങളിൽ ജനങ്ങളും സർക്കാറുകളുമായി ചർച്ച നടത്തിയാണ് അതിർത്തികൾ നിർണയിക്കേണ്ടത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുന്ന രീതിയിൽ കുടിയേറ്റക്കാരന് ഇന്ത്യയിൽ ഒരു സ്റ്റാർട്ട് അപ് തുടങ്ങാനും മൾട്ടിനാഷണൽ കമ്പനിയുടെ സി.ഇ.ഒയാവാനും സാധിക്കുമെന്നാണ് തെൻറ പ്രതീക്ഷയെന്ന് നദാലെ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് മേധാവിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.