ശശികലയുടെ പുനഃപരിശോധനാ ഹരജി ഇന്ന്​ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: അനധികൃത സ്വത്ത്​ സമ്പാദനക്കേസിലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യ​പ്പെട്ട്​ എ.​െഎ.എ.ഡി.എം.കെ നേതാവ്​ വി.കെ ശശികല ഇന്ന്​ സുപ്രീം കോടതി​െയ സമീപിക്കും. കേസിൽ വിചാരണക്കോടതി നാലു വർഷത്തെ ജയിൽ ശിക്ഷയായിരുന്നു വിധിച്ചിരുന്നത്​. ഇൗ വിധി കർണാടക ഹൈകോടതി തള്ളിയിരുന്നു. എന്നാൽ ഹൈകോടതി വിധി റദ്ദാക്കി വിചാരണ കോടതിയുടെ വിധി നടപ്പിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതു പ്രകാരം ശശികല നാലു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്​. 

ശശികലയും സഹോദര ഭാര്യ ഇളവരശിയും ജയലളിതയുടെ വളർത്തു പുത്രൻ വി.എൻ സുധാകരനുമാണ്​ വിധി പുനഃപരിശോധനാ ഹരജി ഫയൽ ചെയ്​തത്​. അന്തരിച്ച മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയും കേസിൽ പ്രതിയായിരുന്നു. 

അഴിമതിക്കേസിൽ പ്രധാന പ്രതിയുടെ മരണശേഷം കൂട്ടു പ്രതികൾക്കെതിരെയുളള നടപടികളിൽ ഇളവു ചെയ്യാം എന്ന 1991 ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ്​ പുനഃപരിശോധനാ ഹരജി നൽക​ുന്നത്​. 

ഫെബ്രുവരി 14നാണ്​ കേസിൽ ശശികലയെ കുറ്റക്കാരിയായി സുപ്രീംകോടതി കണ്ടെത്തിയത്​. 53.60 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ്​ വിചാരണ കോടതി ക​െണ്ടത്തിയത്​. ജയലളിതക്ക്​ 100 കോടി പിഴയും നാലു വർഷം തടവും ശശികലക്ക്​ 10 കോടി പിഴയും നാലു വർഷം തടവുമാണ്​ വിധിച്ചിരുന്നത്​. ചെന്നൈയിലെ പൊയസ്​ ഗാർഡനിലുള്ള ജയലളിതയുടെ ബംഗ്ലാവിൽ വച്ചാണ്​ ഗൂഢാലോചന നടന്ന​െതന്നും കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ജയലളിത മരിച്ചതിനെ തുടർന്ന്​ അവർക്കെതി​െരയുള്ള ശിക്ഷ റദ്ദാക്കി. 

Tags:    
News Summary - Sasikala Files Review Petition in SC Against Conviction in DA Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.