Posted On
date_range Updated On
date_range ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളിൽ ഉറുദുവിന് പകരം ഇനി സംസ്കൃതം
ഡെറാഡൂൺ: ഉത്തരഖാണ്ഡ് റെയിൽവേ സ്റ്റേഷനുകളിലെ സൂചന ബോർഡുകളിൽ നിന്ന് ഉറുദു ഒഴിവാക്കുന്നു. നിലവിലുള്ള സൂചന ബോർഡുകളിൽ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളാണ് ഉള്ളത്. ഇതിൽ നിന്ന് ഉറുദു ഒഴിവാക്കി പകരം സംസ്കൃതം ഉൾപ്പെടുത്താൻ തീരുമാനം.
ഡെറാഡൂൺ, റൂർക്കെ, ഹരിദ്വാർ തുടങ്ങിയ സ്റ്റേഷനുകളുടെ പേരുകൾ ആദ്യം സംസ്കൃതത്തിലും എഴുതാനാണ് തീരുമാനം. 2010ൽ സംസ്കൃതത്തെ രണ്ടാം ഭാഷയായി ഉത്തരാഖണ്ഡ് അംഗീകരിച്ചിരുന്നു.
രണ്ടാം ഭാഷയായി സംസ്കൃതത്തെ ഉത്തരാഖണ്ഡ് അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് റെയിൽവേ സ്റ്റേഷനുകളിലെ സൂചന ബോർഡുകളിൽ സംസ്കൃതം കൂടി ഉൾപ്പെടുത്തണം. നഗരങ്ങളുടെ പേരുകൾ ഇനി സംസ്കൃതത്തിലും എഴുതുമെന്ന് റെയിൽവേ ഡിവിഷണൽ കോമേഴ്സൽ മാനേജർ രേഖ ശർമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.