ഫോട്ടോയെടുത്തയാളെ ഭീഷണിപ്പെടുത്തിയ കേസിൽ സൽമാൻ ഖാൻ ഹാജരാകേണ്ട; നടപടി മേയ് അഞ്ച് വരെ സ്റ്റേ ചെയ്ത് ഹൈകോടതി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ അയച്ച നോട്ടീസ് ബോംബേ ഹൈക്കോടതി മേയ് അഞ്ചുവരെ സ്റ്റേ ചെയ്തു. അശോക് പാണ്ഡെ എന്ന മാധ്യമപ്രവർത്തകൻ 2019 ൽ നൽകിയ പരാതിയിലാണ് അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സൽമാന് നോട്ടീസ് അയച്ചത്.

മുംബൈയിലെ തെരുവിൽ സൈക്കിൾ ചവിട്ടുന്ന സൽമാൻ ഖാ​ന്റെ ചിത്രം മാധ്യമപ്രവർത്തകർ പകർത്തിയപ്പോൾ കോപാകുലനായ താരം തന്റെ മൊബൈൽ തട്ടിപ്പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

സൽമാൻ ഖാനും ബോഡിഗാർഡ് നവാസ് ശൈഖും നേരിട്ട് കോടതിയിൽ ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെ സൽമാൻ നൽകിയ അപ്പീലിലാണ് മേയ് അഞ്ചുവരെ സ്റ്റേ അനുവദിച്ചത്. നേരിട്ട് കോടതിയിൽ ഹാജരാവുന്നതിൽ നിന്നും താരത്തെ ഒഴിവാക്കിയിട്ടുമുണ്ട്. 

Tags:    
News Summary - Salman Khan should not appear in the case of threatening the photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.