ചെന്നൈ: കടമ്പ കടക്കാനാകാതെ ലക്ഷക്കണക്കിന് യുവജനങ്ങൾ കാലിടറിവീഴുന്ന സിവിൽസർവിസ് പരീക്ഷയിൽ, സത്യസന്ധത അളക്കുന്ന ധാർമികവിഷയത്തിലുള്ള പേപ്പറിന് സഫീർ നേടിയത് മികച്ച റാങ്ക്. സിവിൽ സർവിസ് പരീക്ഷക്കിടെ കോപ്പിയടിച്ചതിന് അറസ്റ്റിലായ മലയാളിയായ സഫീർ കരീം (29), 2014 ബാച്ച് െഎ.പി.എസ് െട്രയിനിയാണ്. 112ാം റാങ്കുകാരനായ സഫീർ മൂന്നാമത്തെ ശ്രമത്തിലാണ് കടമ്പ കടന്നത്.
റാങ്ക് മെച്ചപ്പെടുത്തി െഎ.എ.എസ് നേടാനുള്ള ശ്രമത്തിൽ കൃത്രിമംകാട്ടി പിടിയിലായ സഫീർ മൂന്നുവർഷം മുമ്പുള്ള പരീക്ഷയിലെ എത്തിക്സ് പേപ്പറിനാണ് ഉയർന്ന റാേങ്കാടെ വിജയിച്ചത്. ധാർമികത, സത്യസന്ധത, അഭിരുചി എന്നിവ ഉൾപ്പെട്ട സാമൂഹികവിഷയങ്ങളടങ്ങിയ നാലാം പേപ്പറിന് 250ൽ 108 മാർക്ക് കിട്ടി. സാമൂഹികവിഷയങ്ങളിലെ മറ്റ് മൂന്ന് പേപ്പറുകൾക്കും മാർക്ക് കുറവാണ്. ആകെയുള്ള 2025ൽ 950 മാർക്ക് ലഭിച്ചു. എഴുത്തുപരീക്ഷയിൽ 1750ൽ 772ഉം അഭിമുഖത്തിന് 275ൽ 178 ഉം മാർക്ക് കിട്ടി. ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയായ സഫീർ, ക്യാറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയിരുന്നു. ഇതിനിടെ എം.ബി.എയിലേക്ക് തിരിഞ്ഞു. സിവിൽ സർവിസ് മോഹവുമായി ഡൽഹിയിൽ വജ്രം, രവി തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശീലനംനേടി. തുടർന്ന് കേരളത്തിലേക്ക് തിരിച്ചെത്തി കരിംസ് ലാ എക്സലൻസ് എന്ന പേരിൽ സിവിൽ സർവിസ് പരിശീലനകേന്ദ്രങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും തുടങ്ങി. ഇവിടെ അധ്യാപകനായി തുടരുന്നതിനിടെയാണ് 2014ൽ െഎ.പി.എസ് നേടിയത്.
കേരളത്തിലെ ധാർമികതയും സത്യസന്ധതയും അഭിരുചിയുമാണ് സഫീറിന് ഇൗ വിഷയത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കാൻ സഹായിച്ചതെന്ന് അന്ന് തങ്ങൾ വിലയിരുത്തിയതായി സംഭവം അറിഞ്ഞ് പ്രതികരിച്ച, ഇയാളുടെ സഹപാഠിയായ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോെട പ്രതികരിച്ചു. രാജ്യത്തെ ഉന്നതപരീക്ഷക്ക് ധാർമികവിഷയം അടങ്ങിയ പേപ്പർ 2013ലാണ് യു.പി.എസ്.സി ഉൾപ്പെടുത്തുന്നത്. സഫീറിെൻറ പ്രവൃത്തി സിവിൽ സർവിസ് ഉദ്യോഗസ്ഥരിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
കളങ്ക രഹിതമെന്ന് വിശ്വസിച്ചിരുന്ന രാജ്യത്തെ ഉന്നതപരീക്ഷയെയും സംശയത്തിെൻറ നിഴലിൽ നിർത്തുന്നതാണ് സഫീറിെൻറ െഎ.പി.എസ് വിജയെമന്ന് ഇവർ പറയുന്നു. സിവിൽ സർവിസ് പരിശീലനകേന്ദ്രങ്ങളും സംശയിക്കപ്പെടാൻ ഇടയാക്കിയായി കെ.എസ്. റാവു െഎ.എ.എസ് അക്കാദമി ഡയറക്ടർ കെ.എസ്. റാവു പറഞ്ഞു. ഇതിനിടെ സഫീർ കരീമിെൻറ ഭാര്യ ജോയ്സി േജായി (25), സുഹൃത്ത് പി. രാമബാബു(32) എന്നിവരെ ചെന്നൈ എഗ്മൂർ കോടതി റിമാൻഡ് ചെയ്തു. ഒരുവയസ്സുള്ള മകളെയും ജോയ്സിക്കൊപ്പം കോടതി ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.