ജയ്പൂർ: കോട്ടയിലെ ശിശുമരണങ്ങളിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ വിമർശിച്ച് ഉപമുഖ്യമന്ത് രി സചിൻ പൈലറ്റ്. ശിശുമരണങ്ങളിൽ മുൻ സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ഇപ്പോൾ നടന്നതിന് ആരാണ് ഉത്തരവാദിയെന്നാണ് പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വസുന്ധര രാജയുടെ തെറ്റുകൾക്കാണ് അവെര ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ വേണം കോൺഗ്രസ് സർക്കാർ പ്രതികരിക്കാനെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കോട്ട ജെ.കെ. ലോൺ ആശുപത്രിയിൽ 35 ദിവസത്തിനിടെ 107 നവജാത ശിശുക്കൾ മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ മാത്രം 100 ശിശുക്കളാണ് ഇൗ സർക്കാർ ആശുപത്രിയിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.