ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള ഗവർണറെ വിളിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചിലരുടെ വികാരം മുറിപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധിയായതിനാൽ നമുക്കെന്ത് പറയാനാവുമെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയത്തിൽ എന്തുതന്നെയായാലും ചെയ്യേണ്ടത് സംസ്ഥാനമാണ്. ഇതുസംബന്ധിച്ച് ശനിയാഴ്ച കേരള ഗവർണറെ വിളിച്ചെന്നും ദേശീയ ദിനപത്രത്ത്രിന് നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിങ് വ്യക്തമാക്കി. ശബരിമലയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട നീക്കത്തിൽ ആകുലത ഉണ്ടാക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമാണം സമാധാനപരവും സൗഹാർദപരവുമായ സാഹചര്യത്തിൽ വേണമെന്നാണ് മഹാഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. ക്ഷേത്രത്തിനായി കേന്ദ്രസർക്കാറിന് നിയമ നിർമാണം നടത്താനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും ചർച്ചചെയ്യാത്തതിനാൽ തനിക്ക് ഒന്നും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ഉയരത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് സര്‍ക്കാര്‍ തുടങ്ങിവെച്ച പല പദ്ധതികളും പൂര്‍ത്തിയാക്കാനുണ്ട്. മാറ്റം എന്തെന്നു രാജ്യത്തിന് കാണിച്ചു കൊടുത്ത മോദി പ്രധാനമന്ത്രി പദത്തില്‍ തുടരേണ്ടതുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.