തിരുവനന്തപുരം: ബി.ജെ.പി, കോൺഗ്രസ് വിമർശനങ്ങൾക്കിടെ ശബരിമല പ്രചാരണവിഷയമാക്കരുതെന്ന നിലപാട് ആവർത്തിച്ച് മ ുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ദൈവങ്ങളെയും ആരാധനാലയങ്ങളെയും മുന്‍നിര്‍ത്തിയുളള പ്രചാരണം പെരുമാറ്റച്ചട്ടലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവ രാഷ്ട്രീയ മത്സരത്തിൽനിന്ന് ഒഴിവാക്കണം. രണ്ട് സമുദായങ്ങൾ തമ്മിൽ വിദ്വേഷമോ കലാപമോ ഉണ്ടാക്കാൻ വഴിയൊരുക്കുന്ന പ്രസംഗം നടത്തിയാൽ നടപടിയെടുക്കും. കലക്ടർമാർക്കും മൈക്രോ നിരീക്ഷകർക്കും നിർദേശം നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച വാർത്തസമ്മേളനത്തിലാണ് ശബരിമല പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിലപാട് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ വ്യക്തമാക്കിയത്. ഇതിനെതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്തുവന്നു. സി.പി.എം കമീഷൻ നിലപാട് സ്വാഗതം ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ കമീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ രാഷ്ട്രീയ പാർട്ടികളെ നിലപാട് നേരിട്ട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.