ആർത്തി മൂത്ത ചൈനയെ തുറന്ന്​ കാണിക്കണമെന്ന്​ കേ​ന്ദ്രത്തോട്​ ആർ.എസ്​.എസ്​

അതിർത്തി വികസിപ്പിക്കാനായി ഏഷ്യയിലാകെ പ്രശ്​നങ്ങളുണ്ടാക്കുന്ന ചൈനയെ തുറന്ന്​ കാണിക്കണമെന്ന്​ ആർ.എസ്​.എസ്​ മുഖപത്രമായ ഒാർഗനൈസർ. രണ്ടാം ലോകമഹായുദ്ധകാലത്ത്​ ഫാസിസ്​റ്റുകളെയും നാസിസ്​റ്റുകളെയും ലോകം തിരിച്ചറിഞ്ഞത്​ പോലെ ചൈനയെയും തിരിച്ചറിയാനാകുന്ന വിധം ലോകത്തിന്​ മുമ്പിൽ തുറന്ന്​ കാണിക്കണമെന്ന്​ ഒാർഗനൈസർ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ആവശ്യപ്പെട്ടു.  

ഗാൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്​ ഒാർഗനൈസറിലെ എഡിറ്റോറിയൽ. അതിർത്തിയിൽ ചൈന കടന്നുകയറ്റം നടത്തിയി​ട്ടി​െല്ലന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത​െന്ന വിശദീകരിക്കുന്നതിനിടയിലാണ് ​ൈചെനയുടെ അതിർത്തി വികസന ശ്രമങ്ങൾ തുറന്ന്​ കാണിക്കണമെന്ന ആവശ്യവ​ുമായി ആർ.എസ്​.എസ്​ രംഗത്തെത്തുന്നത്​ എന്നത്​ പ്രസക്​തമാണ്​. 

കമ്യൂണിസ്​റ്റ്​ ചൈനയുടെ മനുഷ്യത്വവിരുദ്ധതയും വിശ്വാസവഞ്ചനകളും ലോകത്തിന്​ ബോധ്യപ്പെടുത്തിക്കൊടുക്കണം -ഒാർഗനൈസർ തുടരുന്നു. ഈ 'ധർമയുദ്ധ'ത്തിൽ ഭാരത്തിനൊപ്പം നിരവധി ​രാജ്യങ്ങളുണ്ടാകും. മേഖലയിൽ സ്​ഥിരത ഉറപ്പാക്കാനും ലോക സമാധാനത്തിനുമായി തന്ത്രപ്രധാനമായ സഖ്യങ്ങൾ വേണം. സൈനിക ശേഷിയും സാമ്പത്തിക ശേഷിയും നാം ഉറപ്പാക്കണം - ലേഖനം പറയുന്നു. 

ജനാധിപത്യവിരുദ്ധതയും അതിർത്തി വികസനമോഹവും സുതാര്യത ഇല്ലായ്​മയും മുഖമുദ്രയാക്കിയ 'ചുവന്ന വ്യാളി'യെ തുറന്ന്​ കാണിക്കാനുള്ള ആഗോള ശ്രമങ്ങൾക്ക്​ ഇന്ത്യ നേതൃത്വം കൊടുക്കണമെന്നും ലേഖനം പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.