കുവൈത്തിൽ പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലുള്ള സാഹചര്യം കാരണം പരിക്കേറ്റ് ശനിയാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളിൽ പന്ത്രണ്ട് പേരെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിച്ചു.

ഫർവാനിയ ആശുപത്രിയിൽ ഒമ്പത്, ജഹ്‌റ ആശുപത്രിയിൽ രണ്ടുപേർ, മുബാറക് ആശുപത്രി ഒരാൾ എന്നിങ്ങനെയാണ് പ്രവേശിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. തുടകൾ, പുറം, നെഞ്ച്, കൈ എന്നിവയെ ബാധിച്ച പരിക്കുകൾ, മുഖത്തും കഴുത്തിലും തൊലിപ്പുറത്തുമുള്ള പരിക്കുകൾ എന്നിവയാണ് ഇവരിൽ കണ്ടെത്തിയത്.

Tags:    
News Summary - Twelve people have been admitted to the hospital in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.