കെജരിവാളിനെതിരെയുള്ള കള്ളക്കേസിൽ നീതി നടപ്പായതിൽ സന്തോഷമെന്ന് ‘ആവാസ്’

റിയാദ്: ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പിലാകട്ടെ എന്ന സി.ബി.ഐ കോടതി സ്‌പെഷ്യൽ ജഡ്ജി ജിതേന്ദ്ര പ്രതാപ് സിങ്ങി​െൻറ ശക്തമായ നിരീക്ഷണമടങ്ങിയ വിധി ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ആം ആദ്മി വെൽഫയർ അസോസിയേഷൻ (ആവാസ്) പ്രസ്താവിച്ചു. കെട്ടിചമച്ച മദ്യനയ കേസിൽ അരവിന്ദ് കെജരിവാൾ ഉൾപ്പെടെ 23 പേരെയും കോടതി കുറ്റവിമുക്തരാക്കിയതിലൂടെ, സത്യത്തെ അധികകാലം മറച്ചുവെക്കാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദി സർക്കാരി​െൻറ നടപടി ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. നീതിപീഠത്തി​െൻറ ഈ വിധി രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് കരുത്തുപകരുന്നതാണെന്ന് ആവാസ് വക്താക്കളായ അസീസ് മാവൂർ, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂർ, അരുൺ റാം, ഗുർപ്രീത് സിങ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Awas said it is happy that justice has been served in the false case against Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.