Posted On
date_range Updated On
date_range കുവൈത്തിൽ പള്ളികളിലെ തറാവീഹ് നമസ്കാരത്തിന് നിയന്ത്രണം
കുവൈത്ത് സിറ്റി: മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ പള്ളികളിലെ തറാവീഹ് നമസ്കാരം നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തെ എല്ലാ പള്ളികളിലും ഇശാ നമസ്കാരം നിർവ്വഹിക്കുകയും തറാവീഹ് നമസ്കാരം ഒഴിവാക്കുകയും ചെയ്യണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
സംഘർഷ സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. കുവൈത്ത് യൂണിവേഴ്സിറ്റി എല്ലാ കോളേജുകളിലും ക്ലാസുകളും പരീക്ഷകളും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.