ജസ്റ്റിസ് ജെ.ബി. കോശി
തിരുവനന്തപുരം: സംവരണേതര വിഭവങ്ങളെ മുന്നാക്ക വിഭാഗങ്ങളെന്ന് വിളിക്കരുതെന്നും ഇതിന് നിയമപരമായ ആധികാരികതയില്ലെന്നും ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ. മുമ്പുണ്ടായിരുന്ന ഭാഷാപ്രയോഗം എന്ന നിലയിൽ സർക്കാർ ഉത്തരവുകളിലും മറ്റും ഇത്തരം പ്രയോഗങ്ങൾ കടന്നുകൂടിയിട്ടുണ്ട്. സംവരണേതര വിഭാഗത്തിലും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരും തൊഴിലില്ലാത്തവരുമായ ധാരാളം പേരുണ്ട്. ഇവരെ സംവരണമില്ല എന്ന കാരണത്താൽ ‘മുന്നാക്ക വിഭാഗം’ എന്ന് വിളിക്കുന്നത് യുക്തിരഹിതമാണ്. അതിനുപകരം സംവരണേതര വിഭാഗം എന്ന് ഉപയോഗിക്കണം.
ന്യൂനപക്ഷ സ്ഥാപനങ്ങളിൽ സർക്കാർ നിശ്ചയിച്ച യോഗ്യതാമാനദണ്ഡങ്ങൾ പ്രകാരം അധ്യാപകരെ നിയമിക്കാനുള്ള ചുമതല മാനേജ്മെന്റിനായിരിക്കും. എന്നാൽ, നിയമന നടപടികൾ സുതാര്യമായിരിക്കണമെന്ന കാര്യം സർക്കാരിന് നിരീക്ഷിക്കാം. കൂടുതൽ ക്രിസ്ത്യൻ ജനവിഭാഗങ്ങളുള്ള കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കുവേണ്ടി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍റെ ഒരു മേഖല ഓഫിസ് മാത്രമാണുള്ളത്.
ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലക്ക് മാത്രമായോ ഇടുക്കി, കോട്ടയം ജില്ലകളെ ഉൾപ്പെടുത്തിയോ ഒരു മേഖല ഓഫിസ് കൂടി സ്ഥാപിക്കണം. അതുപോലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കുവേണ്ടി തിരുവനന്തപുരത്ത് ഒരു ഓഫിസാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കുവേണ്ടി തിരുവല്ലയിലോ ചെങ്ങന്നൂരോ മേഖല ഓഫിസ് സ്ഥാപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.