റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കൽ; കേന്ദ്രത്തിന്​ മനുഷ്യാവകാശ കമീഷൻ നോട്ടീസ്​

ന്യൂഡൽഹി: ​േറാഹിങ്ക്യൻ അഭയാർഥി പ്രശ്​നത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ മാതൃ രാജ്യത്തേക്കു തന്നെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാർ നടപടിക്ക്​ ഒരുങ്ങുന്നെന്ന വാർത്ത വന്നതി​െനത്തുടർന്ന്​ കമീഷ​ൻ കേന്ദ്രത്തിന്​ നോട്ടീസ്​ അയച്ചു.

അഭയാർഥികളുമായി ബന്ധപ്പെട്ട് സർക്കാറി​െ​ൻറ നിലപാട്​ വ്യക്​തമാക്കി​ നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സുരക്ഷ ഭീഷണി ഉയർത്തുന്നതിനാൽ ​േറാഹിങ്ക്യകൾ അടക്കം എല്ലാ അഭയാർഥികളെയും കണ്ടെത്തണമെന്ന്​ ആവശ്യപ്പെട്ട്​ ആഭ്യന്തര മന്ത്രാലയം ആഗസ്​റ്റ്​​ എട്ടിന് സംസ്ഥാനങ്ങൾക്ക്​ കത്തയച്ചിരുന്നു. 

നാൽപതിനായിരത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ്​ രാജ്യത്ത്​ വിവിധ സന്നദ്ധ സംഘടനകൾ നടത്തുന്ന ക്യാമ്പുകളിലും അല്ലാ​െതയുമായി കഴിയുന്നത്​. അഭയാർഥികൾക്കെതിരെ എന്തെ​ങ്കിലും നടപടിയെടുക്കും മുമ്പ്​ എല്ലാ വശങ്ങളും വിശദമായി പഠിക്കേണ്ടതുണ്ട്​. ​മാതൃരാജ്യത്തേക്ക് തിരിച്ചയച്ചാൽ അവരുടെ ജീവന്​ ആപത്ത് ഉണ്ടായേക്കുമോ എന്ന കാര്യവും പരിശോധിക്കണമെന്ന്​ കമീഷൻ വ്യക്​തമാക്കി.

Tags:    
News Summary - Rohingya Refugees: Notice to Human Rights Commission -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.