ന്യൂഡൽഹി: രാജ്യത്തിന്‍റെ ചരിത്രം മാറ്റി എഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചെന്ന് റിപ്പോർട്ട്. അന്തർ ദേശീയ മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തു വിട്ടത്. സെൻട്രൽ ഡൽഹിയിലെ വൈറ്റ് ബംഗ്ലാവിൽ ഇതിനായി നിയോഗിച്ച വിദഗ്ധരുടെ യോഗത്തിന്‍റെ മിനിട്ട്സും റോയിട്ടേഴ്സ് പുറത്തു വിട്ട റിപ്പോർട്ടിൽ ഉണ്ട്. ആർക്കിയോളജി രേഖകളിലൂടെയും, ഡി.എൻ.എ കണ്ടെത്തലുകളിലൂടെയും ഹിന്ദുക്കൾ രാജ്യത്തെ ആദിമ നിവാസികൾ ആയിരുന്നെന്ന് തെളിയിക്കണെമന്ന നിർദേശമാണ് ഇൗ വിദഗ്ധർക്ക് നൽകിയതെന്നാണ് സൂചന.
ഇന്ത്യയുടെ ചരിത്രത്തിലെ ചില പ്രാധാന നിരീക്ഷണങ്ങൾ തിരുത്തിയെഴുതാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി കമ്മിറ്റി െചയർമാൻ കെ.എൻ ദീക്ഷിത് പറയുന്നു. ഇത്തരത്തിൽ ഒരു ഗ്രൂപ്പിനെ നിയോഗിച്ചിരുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം പുതിയ കണ്ടെത്തലുകൾ അക്കാദമിക് വിഷയങ്ങളിലും, സ്കൂൾ പാഠ പുസ്തകങ്ങളിലും ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് സാസ്കാരിക മന്ത്രി മഹേഷ് ശർമ്മ റോയിട്ടേഴ്സിനോട് വ്യക്തമായിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിനോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.