റീ​ട്ടെയ്​ൽ ഷോപ്പുകൾ തുറക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ലോക്​ഡൗണിൽ റീ​ട്ടെയ്​ൽ ഷോപ്പുകൾ തുറക്കാൻ കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി. ​ചെറുകിട, ഇ ടത്തരം ഷോപ്പുകൾ തുറക്കാനാണ്​ അനുമതി നൽകിയത്​. മാളുകളിൽ ഭക്ഷ്യ വസ്​തുക്കൾ വിൽക്കുന്ന കടകൾക്ക് മ​ാത്രമേ​ ഇളവ് ​ ലഭിക്കൂ.

സിംഗിൾ ബ്രാൻഡ്​, മൾട്ടി ബ്രാൻഡ്​ മാളുകൾ തുറക്കാൻ അനുമതിയില്ല. മാർക്കറ്റുകൾ, ഹൗസിങ്​ കോംപ്ലക്​സ ുകൾ എന്നിവിടങ്ങളിൽ റീ​ട്ടെയ്​ൽ ഷോപ്പുകൾ മാത്രം തുറക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ ഉത്തരവിൽ പറയുന്നു. അതേ സമയം ഹോട്ട്​സ്​പോട്ടുകളിൽ ഈ ഇളവുകൾ ബാധകമാകില്ല. ​മുനിസിപ്പൽ കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ ഇളവുകൾ ഇല്ല.

ഷോപ്പുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്കെത്താവൂ. ഇവർ നിർബന്ധമായും മാസ്​ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേരളം ഉൾപ്പടെയുള്ള സംസ്​ഥാനങ്ങൾ നേരത്തേ ഇത്തരത്തിൽ ഇളവുകൾ നേടിയിരുന്നു. ഇതിനോട്​ ചുവടുപിടിച്ചാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറയും ഉത്തരവ്​. വലിയ ആൾത്തിരക്കുകൾ ഉണ്ടാകാത്ത സ്​ഥലങ്ങളിലെല്ലാം ഇത്തരത്തിൽ കടകൾക്ക്​ തുറന്നുപ്രവർത്തിക്കാം. കടകൾ തുറന്നുപ്രവർത്തിക്കു​േമ്പാൾ സംസ്​ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന്​ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം റീ​ട്ടെയ്​ൽ ഷോപ്പുകൾ തുറക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്​ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.


Tags:    
News Summary - Retail Shops Open Lockdown -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.