ന്യൂഡൽഹി: എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ ഗൽഗോത്തിയ യൂനിവേഴ്സിറ്റിക്ക് അനുവദിച്ചത് നാല് ഐ.ഐ.ടി.കൾക്ക് കൊടുത്തതിലേറെ സ്ഥലം. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് പ്രദർശനം നടന്നത്. ഇതിൽ ഗൽഗോത്തിയ യൂനിവേഴ്സിറ്റിക്ക് 155 സ്ക്വയർ മീറ്റർ സ്ഥലമാണ് അനുവദിച്ചത്.
ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ചെന്നൈ എന്നിവക്ക് 35 സ്ക്വയർ മീറ്റർ സ്ഥലം അനുവദിച്ചപ്പോൾ. ഐ.ഐ.ടി ഖരക്പൂരിന് 24 സ്ക്വയർ മീറ്ററും ഐ.ഐ.ടി ഗാന്ധിനഗറിന് 18 സ്ക്വയർ മീറ്ററും ഐ.ഐ.ടി കാൺപൂരിന് കീഴിലെ ഐരാവത് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് 18 സ്ക്വയർ മീറ്റർ സ്ഥലവും അനുവദിച്ചു. രാജ്യത്തെ അഭിമാനസ്ഥാപനങ്ങൾക്ക് ആകെ 130 ഏക്കർ സ്ഥലം അനുവദിച്ചപ്പോൾ വിവാദ യൂനിവേഴ്സിറ്റിക്ക് 155 ഏക്കർ സ്ഥലം നൽകി.
തലസ്ഥാനത്ത് നടന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ സ്വന്തം നിർമിതിയെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ച ഗാൽഗോതിയാസ് സർവകലാശാലയെ ഉച്ചകോടിയിൽ നിന്നും പുറത്താക്കിയിരുന്നു. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് അടക്കമുള്ളവർ വലിയ അഭിമാനത്തോടെ അവതരിപ്പിച്ച നായയുടെ രൂപമുള്ള റോബോഡോഗിനെതിരെയാണ് നടപടി.
എ.ഐ രംഗത്തെ ഇന്ത്യയുടെ ഭാവി എന്ന് അവകാശപ്പെട്ട് മന്ത്രിമാരും മറ്റും പ്രശംസിച്ച റോബോട്ട് ചൈനീസ് നിർമിതിയാണെന്ന് കാണിച്ചാണ് നോയിഡ ആസ്ഥാനമായുള്ള ഗാൽഗോതിയാസ് സർവകലാശാലയെ പുറത്താക്കിയത്. ഇത് സർവകലാശാലയുടെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ടായിരുന്നു പ്രദർശിപ്പിച്ചത്. എന്നാൽ റോബോട്ടിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് ഇത് ചൈനീസ് നിർമിതിയാണെന്ന് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.