ബജറ്റിന്​ മുന്നോടിയായുള്ള മോദിയുടെ യോഗങ്ങൾ ധനികർക്ക്​ വേണ്ടി; വിമർശനവുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി ന​േ​രന്ദ്രമോദി ബജറ്റിന്​ മുന്നോടിയായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച്​ കോൺഗ്രസ് ​ നേതാവ്​ രാഹുൽ ഗാന്ധി. സമ്പന്നർക്ക്​ വേണ്ടി മാത്രമാണ്​ മോദിയുടെ യോഗങ്ങളെന്ന്​ രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻെറ വിമർശനം.

മോദിയുടെ ​ബജറ്റിന്​ മുന്നോടിയായ യോഗങ്ങൾ ബി.ജെ.പിയുടെ ഇഷ്​ടക്കാരായ അതിസമ്പന്നർക്ക്​ വേണ്ടിയാണ്​. കർഷകർ, വിദ്യാർഥികൾ, യുവാക്കൾ, സ്​ത്രീകൾ, ചെറുകിട വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ശബ്​ദങ്ങൾക്ക്​ മോദി സർക്കാർ യാതൊരു വിലയും നൽകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാഴാണ്​ വീണ്ടുമൊരു ബജറ്റ്​ കൂടി വരുന്നത്​. അഞ്ച്​ ശതമാനം വളർച്ച മാത്രമേ സമ്പദ്​വ്യവസ്ഥക്ക്​ ഉണ്ടാവു എന്നാണ്​ കേന്ദ്രസർക്കാറിൻെറ പ്രവചനം.

Tags:    
News Summary - "Reserved For Super Rich-Rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.