ന്യൂഡൽഹി: ശാഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് അടച്ചിട്ട ഫരീദാബാദ്-നോയിഡ ഹൈവ േയിലെ ശാഹീൻബാഗ്-കാളിന്ദ്കുഞ്ച് റോഡ് യു.പി പൊലീസ് തുറന്നു. ഫരീദബാദിനെ നോയിഡയുമായി ബന്ധപ്പിക്കുന്ന പ്ര ധാന റോഡാണിത്. പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ 69 ദിവസമായി റോഡ് അടഞ്ഞു കിടക്കുകയാണ്. സുപ്രീംകോടതി പ്രശ്നത ്തിൽ ഇടെപട്ടതോടെയാണ് യു.പി പൊലീസ് തുടർ നടപടികളുമായി രംഗത്തെത്തിയത്.
രണ്ട് കിലോ മീറ്റർ ദൈർഘ്യമുള്ളതാണ് ശാഹീൻബാഗ്-കാളിന്ദ്കുഞ്ച് റോഡ്. വാണിജ്യ സ്ഥാപനങ്ങളും വീടുകളും റസ്റ്റോറൻറുകളുമാണ് മേഖലയിലുമുള്ളത്. അറ്റ്ലാൻറ വാട്ടർ പാർക്കിലാണ് റോഡ് അവസാനിക്കുന്നത്. നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേക്ക് സമാന്തരമായ പാതയാണിത്. എക്സ്പ്രസ് ഹൈവേയിൽ തിരക്കേറുേമ്പാൾ പലരും ഈ പാതയാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്.
അതേസമയം, ശാഹീൻബാഗിന് സമീപത്തുള്ള ജി.ഡി ബിർള റോഡ്, കാളിന്ദ്കുഞ്ച് ബ്രിഡ്ജ് , അമ്രപാലി റോഡ്, ഒാഖ്ല ബാരേജ് റോഡ്, ഒാഖ്ല ബേഡ് സാങ്ച്വറി റോഡ്, ദാദ്രി മെയിൻ റോഡ്, നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ്വേ തുടങ്ങിയ റോഡുകളെല്ലാം തുറന്നുവെച്ച് ശ്രദ്ധ മുഴുവൻ ശാഹീൻബാഗ്-കാളിന്ദ്കുഞ്ച് റോഡിലേക്ക് മാറ്റുകയാണ് പൊലീസ് ചെയ്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.