കിട്ടാക്കടം: റിസർവ്​ ബാങ്കിന്​ കൂടുതൽ അധികാരം നൽകുന്ന ഒാർഡിനൻസിന്​ അംഗീകാരം 

ന്യൂ​ഡ​ൽ​ഹി: കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ൽ റി​സ​ർ​വ്​ ബാ​ങ്കി​ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​പു​ല​മാ​യ അ​ധി​കാ​രം ന​ൽ​കു​ന്നു. ഇ​തി​ന്​ 1949ലെ ​ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ​നി​യ​മ​ത്തി​ൽ ​േഭ​ദ​ഗ​തി വ​രു​ത്തും. ഭേ​ദ​ഗ​തി ഒാ​ർ​ഡി​ന​ൻ​സി​ന്​ രാ​ഷ്​​ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു.

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ കി​ട്ടാ​ക്ക​ടം ആ​ശ​ങ്ക​ജ​ന​ക​മാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ തി​രി​ച്ചു​പി​ടി​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​ന്​ കൂ​ടു​ത​ൽ നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം ന​ൽ​കു​ന്ന​ത്. ആ​റു​ല​ക്ഷം​ കോ​ടി രൂ​പ​യാ​ണ്​ ​െപാ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം. ഉൗ​ർ​ജം, ഉ​രു​ക്ക്, റോ​ഡ്​​ഗ​താ​ഗ​തം, വ​സ്​​ത്രം എ​ന്നീ മേ​ഖ​ല​ക​ളി​​ൽ​നി​ന്നു​ള്ള​താ​ണ്​ ഇ​വ​യി​ൽ സിം​ഹ​ഭാ​ഗ​വും. ഇൗ ​മേ​ഖ​ല​ക​ളി​ലെ സ്​​ഥാ​പ​ന​ങ്ങ​ളെ​ല്ലാം പൊ​തു​മേ​ഖ​ല​യി​ലാ​ണ്.

പു​തി​യ ഒാ​ർ​ഡി​ന​ൻ​സ് അ​ന​​ു​സ​രി​ച്ച്​ വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ത്ത​വ​രെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ബാ​ങ്കി​ങ്​​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​ന്​ അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ, അ​ത​ത്​​സ​മ​യ​ത്ത്​ കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും റി​സ​ർ​വ്​ ബാ​ങ്ക്​ ന​ൽ​കും.

മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​യു​ടെ കി​ങ്​​ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ്​ എ​ടു​ത്ത 6800 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ​യാ​ണ്​ കി​ട്ടാ​ക്ക​ട​ത്തെ​ക്കു​റി​ച്ച്​ ബാ​ങ്കി​ങ്​​മേ​ഖ​ല​യി​ൽ അ​ടു​ത്ത​കാ​ല​ത്ത്​ ആ​ശ​ങ്ക​പ​ര​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​െഎ.​ഡി.​ബി.​െ​എ ബാ​ങ്കി​​​െൻറ നാ​ല്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രെ സി.​ബി.​െ​എ അ​റ​സ്​​റ്റ​്​ ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - rbi ordinance central govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.