ന്യൂഡൽഹി: രാംവിലാസ് മന്ദിർ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ദലിതുക ൾ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ജാന്ദേവാലനും രാംലീല മൈതാനത്തിനുമിടയിലുള്ള തെരുവു കളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ദലിതുകൾ നീലക്കൊടികളുമായി നടത് തിയ പ്രതിഷേധ പ്രകടനം നഗരത്തെ സ്തംഭിപ്പിച്ചു. ഡൽഹി വികസന അതോറിറ്റിയാണ് (ഡി.ഡി.എ ) ആഗസ്റ്റ് പത്തിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം രവിദാസ് മന്ദിർ എന്ന ക്ഷേത്രം പൊളിച്ചുമാറ്റിയത്.
നീലത്തൊപ്പിയണിഞ്ഞ് നീലക്കൊടികളുയർത്തി ആബാലവൃദ്ധം ജനങ്ങൾ ജാന്ദേവാലനിലെ അബേദ്കർ ഭവനിൽനിന്ന് രാംലീല മൈതാനത്തേക്കാണ് പ്രകടനം നടത്തിയത്. ഇതുകാരണം നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽനിന്നുള്ള ദലിതുകളാണ് ‘ജയ് ഭീം’ മുദ്രാവാക്യമുയർത്തി പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. സർക്കാർ സ്ഥലം കൈമാറണമെന്നും ക്ഷേത്രം പുനർനിർമിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സമാന ആവശ്യം ഉന്നയിച്ച് ആഗസ്റ്റ് 13ന് പഞ്ചാബിൽ ദലിതുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുഗ്ലക്കാബാദ് വനപ്രദേശത്ത് ക്ഷേത്രം നിലനിന്നിരുന്ന അതേ സ്ഥലത്തോ മറ്റൊരു സ്ഥലത്തോ ക്ഷേത്രം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. ഡൽഹി സാമൂഹിക വികസന മന്ത്രി രാജേന്ദ്ര പാൽ ഗൗതം, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, ആത്മീയ നേതാക്കൾ തുടങ്ങിയവർ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു.
സമുദായം നേരിടുന്ന അനീതിക്ക് എതിരായാണ് തങ്ങൾ പോരാടുന്നതെന്നും സുപ്രീംകോടതി വിധിക്ക് എതിരല്ലെന്നും രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു. എന്തുകൊണ്ട് രാജ്യത്തുടനീളം ദലിത് സമുദായത്തിെൻറ മാത്രം ക്ഷേത്രങ്ങൾ പൊളിക്കപ്പെടുന്നുവെന്നും ബി.ആർ. അംബേദ്കറുടെ പ്രതിമകൾ മാത്രം തകർക്കപ്പെടുന്നുവെന്നും സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.