ബലാത്സംഗ കേസിൽ ഇര കൂറുമാറിയാലും ശിക്ഷ വിധിക്കാം-​ സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ പരാതിക്കാരി മൊഴിമാറ്റിയാലും മറ്റുതെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാമെന്ന്​ സു​പ്രീംകോടതി. കേസിൽ പ്രതികളെ രക്ഷിക്കാൻ മൊഴിമാറ്റുന്ന പരാതി​ക്കാരിക്കെതിരെയും നടപടിയെടുക്കാം. പരാതിക്കാരി കൂറുമാറിയിട്ടും ഗുജറാത്തിൽ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹേമുദാൻ നൻഭ ഗദ്​വിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈകോടതി വിധി ശരി​െവച്ചാണ് ജസ്​റ്റിസുമാരായ രഞ്ജൻ ഗൊഗോയി, നവീൻ സിൻഹ, കെ.എം. ജോസഫ്​ എന്നിവരടങ്ങിയ ബെഞ്ച്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

പരാതിക്കാരി മൊഴിമാറ്റിയെന്ന ഒറ്റക്കാരണത്താൽ പ്രതിയെ കുറ്റമുക്തനാക്കുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാണ്. മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. മെഡിക്കൽ റിപ്പോർട്ടുൾ​െപ്പടെയുള്ള മറ്റുതെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണചെയ്​ത്​ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണം. സത്യം തേടിയുള്ള അന്വേഷണമാണ്​ വിചാരണകൾ. സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ പരിശ്രമങ്ങളും നടത്തണം. ഒമ്പതാം വയസ്സിൽ നടന്നതും പെൺകുട്ടി കുടുംബമായി താമസിക്കുന്നതും മറ്റും പരിഗണിച്ച് ഇൗ കേസിൽ പരാതിക്കാരിയെ ശിക്ഷിക്കുന്നില്ലെന്ന്​ സുപ്രീകോടതി വ്യക്തമാക്കി.

തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, വിചാരണ ഘട്ടത്തിൽ മൊഴിമാറ്റുകയായിരുന്നു. വിചാരണ വൈകിയതും നി‌ർധന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെ സ്വാധീനിക്കാൻ പ്രതിക്ക് കഴി‌ഞ്ഞെന്നും വിലയിരുത്തിയ ഹൈകോടതി മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കുകയായിരുന്നു.

Tags:    
News Summary - Rape survivor can be prosecuted for turning hostile to protect accused- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.