പാകിസ്താനിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് കടത്തുന്ന 'ചീറ്റ' പിടിയിൽ

അമൃത്‌സർ: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരൻ രൺജീത് സിങ് റാണയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്തുകാരിൽ ഒരാളായ രൺജീത് 'ചീറ്റ' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂൺ 30ന് ഇന്തോ- പാക് അതിർത്തിയിലെ അട്ടാരി ചെക്പോസ്റ്റിൽ പിടിച്ചെടുത്ത 532 കിലോ ഹെറോയ്ൻ കടത്താൻ ശ്രമിച്ചത് രൺജീത് ആണ്. അന്ന് കസ്റ്റംസിനെ വെട്ടിച്ച് രക്ഷപ്പെട്ട രൺജീത്തിനെ ഹരിയാന സിർസയിലെ ബേഗു ഗ്രാമത്തിലെ ഒളിസങ്കേതത്തിൽനിന്നാണ് പഞ്ചാബ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാളുടെ സഹോദരൻ ഗഗൻദീപിനെയും പോലീസ് ഇവിടെനിന്നും പിടികൂടിയിട്ടുണ്ട്. ഹിസ്ബുൽ മുജാഹിദീൻ സഹായിയായ ഹിലാൽ അഹമ്മദ് വാഗെയ്ക്ക് പണം കൈമാറുന്നതിനിടെ രൺജീത്തിന്റെ  ബന്ധുക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് രൺജീത്തും സഹോദരനും പിടിയിലായതെന്ന് അമൃത്‌സർ പൊലീസ് കമ്മീഷണർ ഡോ. സുഖ്ചെയ്ൻ സിങ് ഗിൽ പറഞ്ഞു.

കഴിഞ്ഞവർഷം ജൂണിൽ പാകിസ്താനിൽ നിന്ന് ഉപ്പുചാക്കിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ അട്ടാരി ചെക്പോസ്റ്റിൽ 532 കിലോയുടെ ഹെറോയിൻ പിടിച്ച കേസിലാണ് രൺജീത് സിങ് റാണയെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് ഡി.ജി.പി ദിനകർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. 2700 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയാണ് അന്ന് നടത്തിയത്. രഞ്ജീത് സിങ് റാണയുടെ നേതൃത്വത്തിൽ പാകിസ്താനിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ഹെറോയിൻ അടക്കമുള്ള മയക്കുമരുന്നുകൾ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Ranjit Rana alias Cheetah among India's biggest drug smugglers arrested, linked to terrorists- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.