ന്യൂഡൽഹി: ഝാർഖണ്ഡിലെ രാംഗഢിൽ അലീമുദ്ദീനെ ഗോമാംസം കൈവശംവെച്ചു എന്നാരോപിച്ച് ബി.ജെ.പി, എ.ബി.വി.പി, ബജ്റംഗ്ദൾ പ്രവർത്തകർ തല്ലിക്കൊന്ന കേസിൽ വിചാരണ വേഗത്തിലാക്കിയത് റാഞ്ചി ഹൈകോടതിയാണെന്ന് ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്കിനുവേണ്ടി കേസിൽ നിയമപോരാട്ടം നടത്തിയ അഡ്വ. മുഹമ്മദ് ശദാബ് അൻസാരി ‘മാധ്യമ’ത്തോടു പറഞ്ഞു. തുടർച്ചയായ വാദംകേൾക്കലിന് ഒരു ജഡ്ജിയെ ചുമതലപ്പെടുത്തി റാഞ്ചി ഹൈകോടതി പുറപ്പെടുവിച്ച വിജ്ഞാപനംകൊണ്ടാണ് ഒമ്പതു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കഴിഞ്ഞതെന്നും ഇതേ തരത്തിൽ അതിവേഗ കോടതികൾ വഴി വിചാരണ നടത്തിയാൽ സമാനമായ കേസുകളിൽ എളുപ്പം നീതി ലഭ്യമാക്കാമെന്നും ശദാബ് കൂട്ടിച്ചേർത്തു.
പശുവിെൻറ പേരിൽ രാജ്യത്ത് നടന്ന ആക്രമണങ്ങളിൽ ആദ്യമായി പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ച കേസാണ് അലീമുദ്ദീേൻറതെന്ന് ശദാബ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്ഷയുടെ പേരിൽ ഹിന്ദുത്വ സംഘടനകൾ നടത്തുന്ന കൊലയെ തള്ളിപ്പറഞ്ഞ ഉടനെയാണ് ഇൗ ആക്രമണമെന്നതിനാൽ ഝാർഖണ്ഡ് സർക്കാർ കേസിന് പ്രാധാന്യം നൽകി ഹൈകോടതിക്ക് അപേക്ഷ അയക്കുകയായിരുന്നു. സംസ്ഥാന സർക്കാറിെൻറ അപേക്ഷ പരിഗണിച്ച റാഞ്ചി ഹൈകോടതി അലീമുദ്ദീൻ കേസിൽ തുടർച്ചയായ വിചാരണ നടത്താൻ ഉത്തരവിടുക മാത്രമല്ല, രാംഗഢ് കോടതി ജഡ്ജിയായിരുന്ന ഒാം പ്രകാശിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെ ഒാം പ്രകാശ് ജഡ്ജിയായ കോടതിക്ക് പ്രത്യേക അതിവേഗ കോടതിയുടെ പദവി കൈവരുകയും സെപ്റ്റംബറിൽ തുടങ്ങിയ ഒാരോ ആഴ്ചയും ഒരു പ്രവൃത്തിദിവസംപോലും മുടങ്ങാതെ ജഡ്ജി വിചാരണ നടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തു.
രാംഗഢ് എസ്.പി കിഷോർ കൗശലും കേസിൽ ആത്മാർഥത കാണിച്ചു. രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളാണ് എസ്.പി ഇൗയൊരു കേസിനായി രൂപവത്കരിച്ചത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തെ പ്രതികളെ അറസ്റ്റ് ചെയ്യാനായി മാത്രം നിയോഗിച്ചു. ഇവരാണ് നിത്യാനന്ദ മഹാതോ അടക്കമുള്ള ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തത്. വിദ്യാവതി ഒാധാർ എന്ന ഉദ്യോഗസ്ഥനാണ് സെപ്റ്റംബറിൽ വിചാരണ തുടങ്ങാൻ എല്ലാ തെളിവുകളോടെയുമുള്ള കുറ്റപത്രം ഹാജരാക്കിയത്.പ്രതികൾ ജാമ്യാപേക്ഷയുമായി വന്നപ്പോൾ എതിർത്തത് ഹ്യൂമൻ റൈറ്റ്സ് േലാ നെറ്റ്വർക്കിെൻറ ഞാനടക്കമുള്ള മൂന്ന് അഭിഭാഷകരായിരുന്നു. അഡ്വ. രാജു ഹെംബ്രോം, അഡ്വ. മുംതാസ് അൻസാരി എന്നിവരാണ് മറ്റുള്ളവർ. കോടതിക്ക് പുറത്ത് മറ്റുള്ള സംഘടനകളും പിന്തുണച്ചു.
ഇൗ കേസിെൻറ ചർച്ചക്കായി എച്ച്.ആർ.എൽ.എന്നിെൻറ സ്ഥാപകനും പ്രമുഖ സുപ്രീംകോടതി അഭിഭാഷകനുമായ കോളിൻ ഗോൺസാൽവസ് റാഞ്ചിയിൽ വന്നിരുന്നു. ഹൈകോടതിയിൽ പ്രതികൾ അപ്പീലുമായി വന്നാൽ അവിടെ സ്വകാര്യ അഭിഭാഷകരെവെച്ച് സർക്കാർ അഭിഭാഷകനെ സഹായിക്കാനും ശ്രമിക്കും. ഇതുകൂടാതെ ഝാർഖണ്ഡിലെയും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പശുവിെൻറ പേരിൽ നടത്തിയ ആൾക്കൂട്ട കൊലകളെക്കുറിച്ച് എച്ച്.ആർ.എൽ.എൻ വസ്തുതാന്വേഷണം നടത്തി പൊതുതാൽപര്യ ഹരജി സുപ്രീംകോടതിയിൽ ഫയൽചെയ്തിട്ടുണ്ടെന്നും ശദാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.