ദളിതനെങ്കിലും രാംനാഥ് കോവിന്ദിന്‍റെത് ആർ.എസ്.എസ് രാഷ്ട്രീയം: യെച്ചൂരി

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തില്‍ സമവായത്തിന് ബി.ജെ.പി ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കിലും രാംനാഥ് കോവിന്ദിന്‍റെത് ആർ.എസ്.എസ് രാഷ്ട്രീയമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ആർ.എസ്.എസ് അജണ്ടയാണ് സ്ഥാനാര്‍ത്ഥിത്വമെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത്. ഇത്തരത്തിലാണോ പ്രതിപക്ഷവുമായി സമവായ ചര്‍ച്ച നടത്തേണ്ടതെന്നും യെച്ചൂരി ചോദിച്ചു.

പ്രഖ്യാപനത്തിന് ശേഷമാണ് എൻ.ഡി.എ സ്ഥാനാര്‍ത്ഥിയെ കുറിച്ച് അറിയിച്ചതെന്നും ഒറ്റക്ക് തീരുമാനമെടുത്തിട്ട് ചര്‍ച്ചയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് പ്രതിപക്ഷം സ്ഥാനാർഥി നിർണയത്തെക്കുറിച്ച് പ്രതികരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ 22ന് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Ramnath Kovind belongs to RSS ideology : Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.