Posted On
date_range Updated On
date_range റഫാൽ: രാഹുൽ പൊതുജനങ്ങളോട് മാപ്പ് പറയണം- രാജ്നാഥ് സിങ്
ന്യൂഡൽഹി: റഫാൽ കരാറിലെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആരോപണങ്ങളിൽ രാഹുൽ ഗാന്ധി പാർലമെൻറിനോടും പൊതുജനങ്ങളോടും മാപ്പ് പറയാൻ തയാറാവണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേട്ടത്തിനായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു രാഹുലിെൻറ ശ്രമം. റഫാൽ ഇടപാടിലെ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിഛായ മോശമാക്കിയെന്നും രാജ്നാഥ് സിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.