എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട്​ രാജസ്​ഥാൻ പത്രിക

ന്യൂഡൽഹി: ദേശീയ പത്രദിനത്തിൽ എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട്​ പത്രത്തി​​െൻറ പ്രതിഷേധം. രാജസ്​ഥാനിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വിവാദ ഒാർഡിനൻസിൽ പ്രതിഷേധിച്ചാണ്​ സംസ്​ഥാനത്തെ​ പ്രമുഖ ഹിന്ദിപത്രമായ രാജസ്​ഥാൻ പത്രിക എഡിറ്റോറിയൽ​ ​േകാളം കറുത്ത ബോർഡർ നൽകി ഒഴിച്ചിട്ടത്​.
പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന്​ എഡിറ്റർ ഇൻ ചീഫ്​ ഗുലാബ്​ കോത്താരി പറഞ്ഞു. ഒാർഡിനൻസ്​ പിൻവലിക്കുന്നതുവരെ മുഖ്യമന്ത്രി വസുന്ധരരാ​െജ സിന്ധ്യയെ ബഹിഷ്​കരിക്കുമെന്ന്​ പത്രം നേര​േത്ത പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാർത്തകൾ പത്രം പ്രസിദ്ധീകരിക്കുന്നില്ല.

അതിനിടെ, ഒാർഡിനൻസ്​ ജനാധിപത്യവിരുദ്ധമാണെന്നും ഇത്തരമൊരു നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും​ രാജസ്​ഥാൻ ഹൈകോടതി പറഞ്ഞു. ഒാർഡിനൻസിനെതിരായ കേസിൽ സർക്കാർ മറുപടി നൽകുന്നതുവരെ നടപടിയെടുക്കാൻ പാടില്ലെന്നും​ കോടതി നിർദേശിച്ചു.
മന്ത്രിമാർ, എം.എൽ.എമാർ, ജഡ്​ജിമാർ തുടങ്ങിയവർക്കെതിരെ സർക്കാർ അനുമതിയില്ലാതെ കോടതികളിൽ നിയമനടപടി സ്വീകരിക്കുന്നതും മാധ്യമങ്ങൾ വാർത്തയാക്കുന്നതും വിലക്കുന്നതാണ്​ ഒാർഡിനൻസ്​. അഴിമതിക്കേസിൽ കുറ്റാരോപിതരായവരുടെ വിവരങ്ങൾ സർക്കാർ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക്​ പ്രസിദ്ധീകരിക്കാനും കഴിയില്ല.

Tags:    
News Summary - Rajasthan patrika from The Wire 'Rajasthan Patrika' Publishes Blank Edit Column to Protest Media Gag- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.