കോട്ട: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പിയിൽ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പിയിലെ ഒരു വിഭാഗം തന്നെയാണ് പാർട്ടി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. വസുന്ധര രാജെ മണ്ഡലമായ ജലാവറിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നത്.
ബി.ജെ.പി പ്രവർത്തകൻ പ്രമോദ് ശർമ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ക്വിറ്റ് വസുന്ധര എന്ന മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ മണ്ഡലത്തിൽ ബൈക്ക് റാലി നടത്തി. ഏകദേശം 500 ബൈക്കുകളിലായി 1000 പേർ റാലിയിൽ പെങ്കടുത്തു
മണ്ഡലത്തിൽ അഴിമതി കൂടുതലാണെന്നും വികസനമില്ലെന്നും പ്രമോദ് ശർമ്മ ആരോപിച്ചു. ലോക്സഭാംഗമായി അഞ്ച് തവണയും നിയമസഭാംഗമായി മൂന്ന് തവണയും ജലാവറിൽ നിന്ന് വസുന്ധരരാജെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരാനിരിക്കെ പാർട്ടിയിലെ അഭ്യന്തരകലഹം ബി.ജെ.പിക്ക് വെല്ലുവിളിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.