ഇന്ധന നികുതി കുറക്കാൻ ഗെഹ്​ലോട്ടിന്​ നിർദേശം നൽകണം; സോണിയ ഗാന്ധിക്ക്​ ബി.ജെ.പി നേതാവിന്‍റെ കത്ത്​

ജയ്​പൂർ: രാജസ്​ഥാനിലെ പെട്രോൾ -ഡീസൽ വാറ്റ്​ നികുതി കുറക്കാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ നിർദേശം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ ബി.ജെ.പി നേതാവിന്‍റെ കത്ത്​. രാജസ്​ഥാൻ ബി.ജെ.പി പ്രസിഡന്‍റ്​ സതീഷ്​ പൂനിയയാണ്​ സോണിയക്ക്​ കത്തയച്ചത്​. രാജസ്​ഥാനിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറച്ച്​ ഇന്ധനവില കുറക്കണമെന്നാണ്​ ആവശ്യം.

രാജ്യത്തെ 25ഓളം സംസ്​ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചു. സാധാരണക്കാർക്ക്​ ആശ്വാസമേകാൻ നികുതി കുറക്കാൻ ഗെഹ്​ലോട്ടിനോട്​ സോണിയ ആവശ്യപ്പെടണമെന്നും കത്തിൽ പറയുന്നു.

രാജ്യത്ത്​ പെ​േ​ട്രാൾ -ഡീസൽ വില വർധനവുമായി ബന്ധപ്പെട്ട്​ ബി.ജെ.പിയും പ്രതിപക്ഷപാർട്ടികളും തമ്മിൽ കൊമ്പുകോർത്തിരുന്നു. അതിനിടെ കേന്ദ്രസർക്കാർ എക്​സൈസ്​ നികുതി പെട്രോളിന്​ അഞ്ചുരൂപയും ഡീസലിന്​ 10 രൂപയും കുറച്ചിരുന്നു. ഇതോടെ സംസ്​ഥാനങ്ങൾ നികുതി കുറക്കണമെന്ന ആവശ്യവുമായി ബി.​ജെ.പി രംഗത്തെത്തുകയായിരുന്നു. എന്നാൽ കേന്ദ്രസർക്കാറിനെതിരെ പ്രതി​പക്ഷ പാർട്ടികളും രംഗത്തെത്തി.

കേന്ദ്രം എക്​സൈസ്​ തീരുവ കുറച്ചാൽ സംസ്​ഥാനത്തെ വാറ്റ്​ സ്വയമേ കുറയുമെന്ന്​ അവകാശപ്പെട്ട്​ ഗെഹ്​ലോട്ട്​ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Rajasthan BJP chief urges Sonia Gandhi to direct CM Gehlot to reduce VAT on petrol diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.