മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്. ദീർഘദൂര ട്രെയിനുകളിൽ കയറാൻ ആയിരങ്ങളാണ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ തടിച്ചുകൂടിയത്.
ആളുകൾ പരിഭ്രാന്തരാകരുതെന്നും റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കണമെന്നും സെന്‍ട്രല്‍ റെയില്‍വേ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഏപ്രില്‍ 14ന് രാത്രി എട്ടുമുതല്‍ മുതല്‍ മേയ് ഒന്നിന് രാവിലെ ഏഴ് വരെ 15 ദിവസത്തേക്കാണ് മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടിരുന്നു. മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിന് പുറത്ത് ദീർഘദൂര ട്രെയിനുകളിൽ കയറാൻ ആയിരങ്ങളാണ് എത്തിയത്.
ഉറപ്പായ ടിക്കറ്റ് ഉളളവരെ മാത്രമേ സ്‌പെഷല്‍ ട്രെയിനുകളില്‍ കയറാന്‍ അനുവദിക്കൂവെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും സെന്‍ട്രല്‍ റെയില്‍വേയുടെ മുഖ്യ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശിവാജി സുതര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ ലോകമാന്യതിലക് ടെര്‍മിനസിന് പുറത്ത് റെയില്‍വേ സുരക്ഷാസേനയും റെയില്‍വേ പൊലീസും കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഏപ്രില്‍ 14 മുതല്‍ മെയ് ഒന്നുവരെ അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് മഹാരാഷ്ട്രയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ പരിഭ്രാന്തരായ ദിവസവേതന തൊഴിലാളികളാണ് ദീര്‍ഘദൂര ട്രെയിനുകളില്‍ കയറിപ്പറ്റുന്നതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ കൂട്ടമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.