കുടിയേറ്റ തൊഴിലാളികൾക്ക് 7,500 രൂപ നേരിട്ട് കൈമാറണം -രാഹുൽ

ന്യൂഡൽഹി: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി.​ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനായി കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 7,500 രൂപ വീതം നേരിട്ട് കൈമാറണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 

തെരുവിൽ കഴിയുന്ന ലക്ഷകണക്കിന് തൊഴിലാളി സഹോദരന്മാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വിഡിയോ സന്ദേശത്തിലൂടെ രാഹുൽ ഗാന്ധി ആവശ്യങ്ങൾ കേന്ദ്ര സർക്കാറിന് മുമ്പിൽവെച്ചത്. 

ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 'ആത്മനിർഭർ ഭാരത്​ അഭിയാൻ പാക്കേജ്​' എന്ന പേരിലാണ്​ പദ്ധതി. പാക്കേജിന്‍റെ വിശദ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരമാൻ ബുധനാഴ്ച വിവരിക്കും. 

Tags:    
News Summary - Rahul urges Modi to transfer Rs 7,500 in accounts of migrant labourers -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.