ന്യൂഡൽഹി: ജനാധിപത്യം ദുർബലമായെന്നും തെരഞ്ഞെടുപ്പ് വെറും ചടങ്ങായെന്നും രാഹുൽ ഗാന്ധി. ഭരണഘടന സ്ഥാപനങ്ങളുടെ നിഷ്പക്ഷത തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് സ്ഥാപനപരമായ നിഷ്പക്ഷത പ്രധാനമാണ്. സ്വതന്ത്രമായ മാധ്യമങ്ങളും സ്വതന്ത്ര നീതിപീഠവും സുതാര്യമായ തെരഞ്ഞെടുപ്പു കമീഷനും പ്രധാനമാണ്.
ഒരു പാർട്ടിക്ക് മാത്രമാണ് പണത്തിെൻറ കുത്തകയെങ്കിൽ തെരഞ്ഞെടുപ്പ് സ്വതന്ത്രമാവില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയോടായിരുന്നില്ല യുദ്ധം; ഭരണകൂട സംവിധാനങ്ങളോടായിരുന്നു. പ്രതിപക്ഷത്തിനു നേരെ ഒാരോ സ്ഥാപനവും നിന്നു. ചിന്തക്കും അപ്പുറത്തെ അക്രമത്തിനും വേദനക്കുമെല്ലാം പുതിയ വാഴ്ച കാരണമാക്കും.
കർഷകർ, യുവാക്കൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ വല്ലാതെ അനുഭവിക്കേണ്ടിവരും. പ്രധാനമന്ത്രി നേടിയ വിജയം അദ്ദേഹത്തിനെതിരായ അഴിമതി ആരോപണങ്ങളുടെ വ്യാപ്തി ഇല്ലാതാക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു. സത്യം മൂടിവെക്കാൻ പ്രചാരണത്തിനും പണത്തിനും കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.