ഉദ്യാന നഗരത്തെ മാലിന്യ നഗരമെന്ന്​ വിളിച്ച്​ മോദി​ അപമാനിക്കുന്നു -രാഹുൽ

ബംഗളൂരു: തെരഞ്ഞെടുപ്പ്​ അടുത്ത കർണാടകയിൽ മോദി- രാഹുൽ വാക്​ പേര്​ തുടരുന്നു. ബംഗളൂരുവിനെ കോൺഗ്രസ്​ മാലിന്യ സിറ്റിയാക്കിയെന്ന മോദിയു​െട പരാമർശത്തി​െനതി​െരയാണ്​ കോൺഗ്രസ്​ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചത്​. 

ഇന്ത്യയുടെ അഭിമാനമായ ഉദ്യാന നഗരമായ ബംഗളൂരുവി​െന മാലിന്യ നഗരം എന്ന്​ വിളിച്ചത്​ അപമാനകരമാണ്​. നുണകൾ നിർമിച്ചെടുക്കുക എന്നത്​ നിങ്ങളിൽ സ്വാഭാവികമായുള്ള കഴിവാണ്​. എന്നാൽ, നഗരങ്ങൾ നിർമിക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം താങ്കൾ മനസിലാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 

മോദി സർക്കാർ നൽകിയതുമായി താരതമ്യപ്പെടുത്തു​േമ്പാൾ കേൺഗ്രസ്​ നയിച്ച യു.പി.എ സർക്കാർ 1100 ശതമാനം കൂടുതൽ ഫണ്ട്​ കർണാടക നഗരങ്ങൾക്ക്​ നൽകിയിട്ടു​ണ്ട്​. കോൺഗ്രസ്​ 6570 കോടി രൂപ നഗര വികസനഫണ്ടായി നൽകിയ സ്​ഥാനത്ത്​ ബി.ജെ.പി നൽകിയത്​ 598 കോടി രൂപ മാത്രമ​ാണെന്നും കോൺഗ്രസ്​ അധ്യക്ഷൻ ചൂണ്ടിക്കാട്ടി.  

Tags:    
News Summary - Rahul slams PM Modi for calling Bengaluru ‘garbage city' -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.