ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതു സംബന്ധിച്ചും സംശയങ്ങൾ ബാക്കി.
അഹ്മദ് പേട്ടൽ, ജയ്റാം രമേശ്, രൺദീപ്സിങ് സുർജേവാല എന്നിവർ ഒപ്പുവെച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് എഴുതിയ രണ്ടു പേജ് കത്ത് ആദ്യം പുറത്തു വന്നതാണ്.
വാർത്ത ഏജൻസിയായ എ.എൻ.െഎയാണ് ഇൗ കത്ത് പുറത്തുവിട്ടത്. രാഹുലിെൻറ നെറ്റിയിലേക്ക് ഏഴുവട്ടം പച്ചനിറമുള്ള രശ്മി പതിക്കുന്നത് വിഡിയോയിൽ കാണാമെന്നും അന്വേഷണം നടത്തണമെന്നും ആ കത്തിൽ പറയുന്നുണ്ട്.
എന്നാൽ, അത്തരമൊരു കത്ത് എഴുതിയിട്ടില്ലെന്നാണ് വൈകീട്ട് എ.െഎ.സി.സി ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടി വക്താവ് അഭിഷേക് സിങ്വി വിശദീകരിച്ചത്. കത്ത് കിട്ടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വാർത്ത ഏജൻസിക്ക് ഇൗ കത്ത് എങ്ങനെ കിട്ടി? ആഭ്യന്തര മന്ത്രാലയത്തിന് നൽകാൻ തയാറാക്കിയ കത്ത് പിന്നീട് വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.