കാര്‍ഷികകടം എഴുതിത്തള്ളാമെന്ന് രാഹുലിന്‍െറ ശബ്ദസന്ദേശം

ചണ്ഡിഗഢ്: പാര്‍ട്ടിയെ ജയിപ്പിച്ചാല്‍ കാര്‍ഷികകടം എഴുതിത്തള്ളാമെന്ന വാഗ്ദാനവുമായി പഞ്ചാബിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദസന്ദേശം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലത്തെിച്ചാല്‍ കടം ഒഴിവാക്കാമെന്നാണ് രാഹുലിന്‍െറ ഉറപ്പ്. കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്‍േറതാണ് ആശയം. കാര്‍ഷികകടം എഴുതിത്തള്ളാനുള്ള പാര്‍ട്ടിയുടെ കര്‍ഷകകേന്ദീകൃത പദ്ധതിയുടെ ഭാഗമായാണിത്. കിസാന്‍ അഭിയാനുമായി സഹകരിക്കുന്നതിന് സന്ദേശത്തില്‍ കര്‍ഷകര്‍ക്ക് നന്ദി പറയുന്ന രാഹുല്‍ തങ്ങളുടെ മുന്‍ സര്‍ക്കാറുകളുടെ കര്‍ഷകസൗഹൃദപദ്ധതികളും ചൂണ്ടിക്കണിക്കുന്നു.

സംസ്ഥാനത്ത് സന്തോഷം തിരികെയത്തെുമെന്ന് ഉറപ്പുനല്‍കുന്ന ഒരു പഞ്ചാബി ഗാനവും രാഹുലിന്‍െറ സന്ദേശത്തിന് പിന്നാലെയുണ്ട്. കടമൊഴിവാക്കിക്കൊടുക്കുന്നതിനുള്ള അപേക്ഷാ ഫോമായ ‘മാംഗ് പത്രി’ല്‍ ഒപ്പിട്ടുനല്‍കിയവര്‍ക്കെല്ലാം ഒരു നമ്പര്‍ നല്‍കി അതിലേക്ക് മിസ്ഡ് കാള്‍ അടിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആ നമ്പറുകളിലേക്കാണ് രാഹുലിന്‍െറ ശബ്ദസന്ദേശമത്തെിയത്.

Tags:    
News Summary - rahul gandhi,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.