ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.
മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ ആത്മനിർഭർ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും -രാഹുൽ കുറിച്ചു.
ब्लू टिक के लिए मोदी सरकार लड़ रही है-
— Rahul Gandhi (@RahulGandhi) June 6, 2021
कोविड टीका चाहिए तो आत्मनिर्भर बनो!#Priorities
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെയും ട്വിറ്റർ ഹാൻഡിലിലെ ബ്ലു ടിക്ക് കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ബ്ലു ടിക്ക് പോയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിെൻറയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്ററിലെ നീല വെരിഫിക്കേഷൻ ബാഡ്ജ്. അക്കൗണ്ട് നിഷ്‌ക്രിയമായാൽ ബാഡ്ജ് ട്വിറ്റർ തന്നെ നീക്കം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.