പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: യു.പിയിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സ െക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്​റ്റഡിയിലെടുത്ത യു.പി പൊലീസ് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ ര ാഹുൽ ഗാന്ധി. പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും സർക്കാർ നടപടി അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാഹുൽ ട്വ ീറ്റ് ചെയ്തു.

ബി.ജെ.പി സർക്കാറിന്‍റെ കീഴിൽ സംസ്ഥാനത്തെ അരക്ഷിതാവസ്ഥയാണ് സംഭവം സൂചിപ്പിക്കുന്നത്. അധികാരത ്തിന്‍റെ ഏകപക്ഷീയമായ പ്രയോഗമാണിതെന്നും രാഹുൽ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ്​ തടയുകയായിരുന്നു. ​നടപടിയിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ച പ്രിയങ്കയെയും പാർട്ടി നേതാക്കളെയും പിന്നീട്​ ​ പൊലീസ് കസ്​റ്റഡിയിലെടുത്തു.

വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനാണ്​ താൻ ഇവിടെ എത്തിയത്​. തന്‍റെ മകന്‍റെ പ്രായമുള്ള ഒരു കുട്ടി വെടിയേറ്റ്​ ആശുപത്രിയിൽ ചികിൽസയിലാണ്​. തന്നെ ഇവിടെ തടഞ്ഞതിനുള്ള കാരണം യു.പി പൊലീസ്​ വ്യക്​തമാക്കണമെന്നും​ പ്രിയങ്ക ആവശ്യപ്പെട്ടു.

ഭൂ​മി​ത്ത​ർ​ക്ക​ത്തെ​ തു​ട​ർ​ന്ന്​ ഗ്രാ​മ​ത്ത​ല​വന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘം നടത്തിയ ​വെ​ടി​വെപ്പിൽ​ മൂ​ന്നു​ സ്​​ത്രീ​ക​ള​ട​ക്കം 10​​ ഗ്രാ​മീ​ണ​രാണ്​ സോനേബാന്ദ്രയിൽ കൊ​ല്ല​പ്പെ​ട്ടത്​.

Tags:    
News Summary - Rahul Gandhi React to Priyanka Gandhi's Arrest -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.