പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിന്നും രാഹുൽ ഗാന്ധി വിട്ടുനിന്നേക്കും

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ നിന്നും രാഹുൽ ഗാന്ധി എം.പി വിട്ടുനിന്നേക്കും. ഭാരത് ജോഡോ യാത്ര നടക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ നടപടി. പാർലമെന്റ് ശീതകാല സമ്മേളനത്തിനായി ഭാരത് ​ജോഡോ യാത്രയിൽ നിന്നും രാഹുൽ ഗാന്ധി വിട്ടുനിൽക്കില്ലെന്ന് കോൺഗ്രസ് എം.പി ജയറാം രമേശ് പറഞ്ഞു.

ജാതി സെൻസസ്, സാമ്പത്തിക സംവരണം എന്നിവയിൽ കോൺഗ്രസ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിലും ജോലിയിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നാണ് പാർട്ടി നിലപാട്. അത് നിലവിലുള്ള എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെൻസെസ് എത്രയുംപെട്ടെന്ന് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെൻസെസ് നടത്താതെ സംവരണത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. 

Tags:    
News Summary - Rahul Gandhi likely to skip Parliament winter session for Bharat Jodo Yatra, says Cong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.