ന്യൂഡൽഹി: പുതുവത്സരാശംസ നേർന്ന് വിദേശ യാത്രയിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അന്യായമായ ശക്തികളോട് അന്തസ്സോടെ പോരാടുന്ന കർഷകരോടും തൊഴിലാളികളോടുമൊപ്പമാണ് തൻെറ ഹൃദയമെന്ന് രാഹുൽ ട്വീറ്ററിൽ കുറിച്ച ആശംസയിൽ പറയുന്നു.
പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് നഷ്ടമായവരെ ഓർക്കാം. നമ്മെ സംരക്ഷിക്കുകയും നമുക്ക് വേണ്ടി ത്യാഗം ചെയ്യുകയും ചെയ്യുന്ന എല്ലാവരോടും നന്ദി പറയാം. അന്യായ ശക്തികളോട് അന്തസ്സോടെയും ബഹുമാനത്തോടെയും പോരാടുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒപ്പമാണ് എൻെറ ഹൃദയം. എല്ലാവർക്കും പുതുവത്സരാശംസകൾ -അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെതിരെ അദ്ദേഹം ട്വിറ്ററിൽ വിമർശനം ഉന്നയിച്ചിരുന്നു. 'അസത്യാഗ്രഹ'യുടെ ദീർഘ ചരിത്രമുള്ളതിനാലാണ് മോദിയെ കർഷകർ വിശ്വസിക്കാത്തതെന്നായിരുന്നു രാഹുൽ വിമർശിച്ചത്. 15 ലക്ഷം രൂപ എല്ലാവരുടെ അക്കൗണ്ടുകളിലും നിക്ഷേപിക്കും, പ്രതിവർഷം രണ്ട് കോടി തൊഴിലുകൾ സൃഷ്ടിക്കും, കോവിഡിനെതിരായ യുദ്ധം 21 ദിവസത്തിനുള്ളിൽ ജയിക്കും, ഇന്ത്യയുടെ ഭൂഭാഗത്തേക്ക് ആരും അതിക്രമിച്ച് കയറിയില്ല തുടങ്ങിയ മോദിയുടെ പ്രസ്താവനകളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.