ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ പരിശോധന കിറ്റ്​ വാങ്ങിയതിലെ ക്രമക്കേട്​ ഓരോ ഇന്ത്യക്കാ​രനെയും അപമാനിക്കുന ്നതാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ചൈനയിൽനിന്നും കോവിഡ്​ പരിശോധനക്കായി റാപിഡ്​ ടെസ്​റ്റിങ്​ കിറ ്റ്​ വാങ്ങിയത്​ ഇരട്ടിപണം നൽകിയാണെന്ന്​ നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

‘രാജ്യം കോവിഡിനെതി രെ പോരാടു​േമ്പാൾ ചിലർ അധാർമികമായി ലാഭം കൊയ്യാൻ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്​ഥ ഭ​യപ്പെടുത്തുന്നതാണ്​.രാജ്യം ഒരിക്കലും അവർക്ക്​ മാപ്പ്​ നൽകില്ല. ദശലക്ഷക്കണക്കിന്​ സഹോദരി സഹോദരൻമാർ നിർണയിക്കാനാകാത്ത കഷ്​ടപ്പാടുകൾ നേരിടു​േമ്പാൾ അതിൽ നിന്നും ലാഭം കൊയ്യാൻ ​ശ്രമിക്കുന്നത്​ വിശ്വസിക്കാൻ കഴിയുന്നതിലും ഉപരിയാണ്​. ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു. അഴിമതിക്കാരെ നീതിക്കുമുന്നിലെത്തിക്കാൻ പ്രധാനമന്ത്രി ശ്രമിക്കണമെന്ന്​ അഭ്യർഥിക്കുന്നു’ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

245 ​രൂപയുടെ പരിശോധന കിറ്റകേൾ 600 രൂപ നിരക്കിലാണ്​ ചൈനയിൽനിന്നും ഇറക്കുമതി ചെയ്​തത്​. ഈ കിറ്റുകൾ തെറ്റായ ഫലങ്ങളാണ്​ കാണിക്കുന്നതെന്ന്​ നിരവധി സംസ്​ഥാനങ്ങൾ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന്​ ഈ കിറ്റുകൾ ഉപയോഗിച്ചു​ള്ള പരിശോധന നിർത്തിവെച്ചിരിക്കുകയാണ്​.

Tags:    
News Summary - Rahul Gandhi Against Rapid test Kit Scam -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.