'എല്ലാവരുടെ അക്കൗണ്ടിലും 15 ലക്ഷം, രണ്ടുകോടി ജോലി '; മോദിയുടെ നുണചരിത്രം കർഷകർക്കറിയാം

ഇന്ന്​ ഉച്ചക്ക്​ രണ്ടിന്​ കർഷകരുമായി രണ്ടാംഘട്ട ചർച്ച നടത്താനിരിക്കേ നരേന്ദ്രമോദിയെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. വ്യാജവാഗ്​ദാനങ്ങൾ മാത്രം നൽകുന്ന നരേന്ദ്ര മോദിയെ കർഷകർ വിശ്വസിക്കി​ല്ലെന്ന്​ രാഹുൽ ഫേസ്​ബുക്കിൽ കുറിച്ചു.

എല്ലാ ബാങ്ക്​ അക്കൗണ്ടിലേക്കും 15ലക്ഷം, എല്ലാവർഷവും രണ്ടുകോടി ​തൊഴിൽ, 50ദിവസം തരൂ ഇല്ലെങ്കിൽ ജീവനോടെ കത്തിക്കൂ, കൊറോണക്കെതിരായ യുദ്ധം നമ്മൾ 21ദിവസം കൊണ്ട്​ ജയിക്കും, ആരും നമ്മുടെ പ്രദേശത്ത്​ നുഴഞ്ഞുകയറി ഒന്നും ചെയ്​തിട്ടില്ല ത​ുടങ്ങിയ അവകാശ വാദങ്ങൾ രാഹുൽ ഓർമിപ്പിച്ചു. ​​പ്രധാനമന്ത്രിയുടെ 'അസത്യാഗ്രഹ'ങ്ങളുടെ ദീർഘചരിത്രമറിയുന്ന കർഷകർ മോദിയെ വിശ്വസിക്കുകയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ചർച്ച നടക്കാനിരിക്കവേ അജണ്ടയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കി​ല്ലെന്ന്​ കർഷകർ വ്യക്തമാക്കിയിട്ടുണ്ട്​. ഇക്കാര്യം അറിയിച്ച്​ കർഷക സംഘടനകൾ സർക്കാറിന്​ കത്തെഴുതി​. 

Tags:    
News Summary - rahul gandhi against narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.