കലാം പ്രതിമക്കു​ മുന്നിൽ ഭഗവദ്​​ഗീതക്ക് പുറമെ ഖുർആനും ബൈബിളും 

രാമേശ്വരം: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൻെറ പ്രതിമക്കുമുന്നിൽ ഭഗവത് ഗീതയോടൊപ്പം ബൈബിൾ, ഖുർആൻ എന്നിവ കൂടി സ്ഥാപിച്ച് കലാമിന്‍റെ കുടുംബം മാതൃകയായി. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത കലാം സ്മാരകത്തിലെ പ്രതിമക്കുമുന്നിൽ ഭദവദ് ഗീത വെച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് പ്രതിമക്ക് സമീപം ഒരു ചില്ലുപെട്ടിയിൽ ബൈബിൾ, ഖുർആൻ എന്നിവ കൂടി സ്ഥാപിച്ചത്.

അതേസമയം ഇവ പ്രതിമക്കടുത്ത് സ്ഥാപിക്കുന്നതിന് അനുമതി തേടിയില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് പ്രാദേശിക ഹിന്ദു സംഘടന രംഗത്തെത്തി.  രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളും ഒൗദ്യോഗിക അനുമതിയില്ലാതെയാണ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഹിന്ദു മക്കൾ കച്ചി നേതാവ് കെ. പ്രഭാകരനാണ് പരാതി നൽകിയത്. ഈ ഗ്രന്ഥങ്ങളെല്ലാം ഞാൻ ബഹുമാനിക്കുന്നു. എന്നാൽ അനുവാദം കൂടാതെ അവ സ്മാരകത്തിൽ സൂക്ഷിക്കുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ  നടപടികൾ സ്വീകരിക്കണം -പ്രഭാകരൻ പറഞ്ഞു.

തമിഴ് ഇതിഹാസ ഗ്രനഥമായ തിരുക്കുറുളിൻെറ കോപ്പിയുെ ഉടൻ തന്നെ പ്രതിമക്കടുത്ത് വെക്കുമെന്ന് കുടുംബം വ്യക്തമാക്കി. കലാം എല്ലാ ഇന്ത്യക്കാരും നേതാവാണെന്നും ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. കലാമിന്റെ സ്മരാകത്തിൽ ഭഗവദ് ഗീത സ്ഥാപിച്ചതിനെതിരെ വൈക്കോ നയിക്കുന്ന എം.ഡി.എംകെയും പി.എം.കെ.യും നേരത്തേ രംഗത്തെത്തിയിരുന്നു. ഗീ​ത​ക്ക്​ പ​ക​രം തി​രു​ക്കു​റ​ൾ വെ​ക്ക​ണ​മെ​ന്ന്​ മ​റു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (എം.​ഡി.​എം.​കെ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​കോ, വി​ടു​ത​ൈ​ല ശി​രു​ത്തൈ​ക​ൾ ക​ക്ഷി (വി.​സി.​കെ) അ​ധ്യ​ക്ഷ​ൻ തി​രു​മാ​ള​വ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

തി​രു​വ​ള്ളു​വ​ർ ര​ചി​ച്ച ​ലോ​ക​പ്ര​ശ​സ്​​ത​മാ​യ തി​രു​ക്കു​റ​ളി​​​​​െൻറ മു​ന്നി​ൽ ഭ​ഗ​വ​ദ്​​​ഗീ​ത​ക്ക്​ ഒ​രു ​പ്രാ​ധാ​ന്യ​വു​മി​ല്ലെ​ന്ന്​ വൈ​കോ പ​റ​ഞ്ഞിരുന്നു. ഗീ​ത​ക്ക്​ എ​ന്ത്​ ​മാ​ഹാ​ത്​​മ്യ​മാ​ണു​ള്ള​തെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്ക​ണം. എ​ല്ലാ അ​ർ​ഥ​ത്തി​ലും ക​ലാം ഒ​രു ത​മി​ഴ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​​​​​െൻറ പ്ര​തി​മ​ക്കു​ മു​ന്നി​ൽ വെ​ക്കാ​ൻ അ​ർ​ഹ​ത​പ്പെ​ട്ട ഗ്ര​ന്​​ഥം തി​രു​ക്കു​റ​ളാ​ണ്. ഭ​ഗ​വ​ദ്​​ഗീ​ത വെ​ച്ച്​ ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​ണെന്നും വൈ​കോ ആ​രോ​പി​ച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈ 27 നാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. 


 

Tags:    
News Summary - Quran and Bible Placed at APJ Abdul Kalam Memorial to Defuse Gita Row-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.