ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിയനും മലയാളി യുമായ പി.വി. രാജഗോപാലിെൻറ നേതൃത്വത്തിൽ നീതിക്കും സമാധാനത്തിനുമായി ഒരു വർഷം നീള ുന്ന 14,000 കിലോമീറ്റർ ദൈർഘ്യമുള്ള ആഗോള പദയാത്ര. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിന ത്തിൽ ന്യൂഡൽഹിയിലെ ഗാന്ധി സമാധിയിൽനിന്ന് ആരംഭിക്കുന്ന ‘‘ജയ് ജഗത് 2020’’ യാത്ര ഒരു വർഷം കൊണ്ട് ജനീവയിലെത്തുമെന്ന് രാജഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിൽ 121 ഉം, വിദേശ രാജ്യങ്ങളിൽ 244 ഉം ദിവസങ്ങളിലായി 10 രാജ്യങ്ങളിലൂടെ കടന്നുപോകുന്നതാണ് യാത്ര. ഗാന്ധിയുടെ അഹിംസ സന്ദേശം പ്രചരിപ്പിക്കാനുള്ള പരിപാടികൾ യാത്രയിൽ സംഘടിപ്പിക്കും. ഇതിനായി എല്ലാ രാജ്യങ്ങളിലും വളണ്ടിയർമാരെ തയാറാക്കിയിട്ടുണ്ട്. ഒാരോ രാജ്യങ്ങളിൽനിന്നും പുതിയ അംഗങ്ങൾ പദയാത്രയിൽ ചേരും.
യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ നിർമാർജനവും സാമൂഹിക പങ്കാളിത്തവും കാലാവസ്ഥാ നീതിയും സംഘർഷങ്ങളുടെ അക്രമരഹിത പരിഹാരവുമായും ബന്ധപ്പെട്ടതാണ് ‘ജയ് ജഗത്’ യാത്ര. ഇന്ത്യയിൽനിന്നും ഇറാനിലെത്തുന്ന യാത്ര അവിടെ 35 ദിനങ്ങൾ ചെലവിടും. തുടർന്ന് അർമീനിയ, ജോർജിയ, ബൾഗേറിയ, സെർബിയ, ബോസ്നിയ ഹെർസഗോവിന, െക്രായേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങൾ വഴി സ്വിറ്റ്സർലൻഡിലെത്തും. 2020 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ രണ്ടുവരെയുള്ള ജനീവ ഫോറത്തോടെയാണ് യാത്ര സമാപിക്കുക.
യാത്ര ജനീവയിലെത്തുേമ്പാഴേക്കും യൂറോപ്പിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ള പ്രതിനിധികളും സമാപന ചടങ്ങിനെത്തുമെന്ന് ഏക്താ പരിഷത്ത് നേതാവായ രാജഗോപാൽ പറഞ്ഞു.
ഒരു ലക്ഷം ആദിവാസികളെയും ദരിദ്രരെയും െകാണ്ട് ഭൂമിക്കായി ഗ്വാളിയോറിൽനിന്ന് ഡൽഹിയിലേക്ക് രാജഗോപാൽ സംഘടിപ്പിച്ച മാർച്ച് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.