പഞ്ചാബ്​ മുഖ്യമന്ത്രിയുടെ വസതിക്ക്​ മുമ്പിൽ പ്രതിഷേധിച്ച എ.എ.പി പ്രവർത്തകർക്കെതിരെ കേസ്​

അമൃത്​സർ: പഞ്ചാബ്​ മുഖ്യമന്ത്രിയുടെ വസതിക്ക്​ മുമ്പിൽ പ്രതിഷേധിച്ച ആം ആദ്​മി പാർട്ടി എം.പിമാർക്കും എം.എൽ.എമാർക്കും പ്രവർത്തകർക്കും എതിരെ കേസ്​. എം.പി ഭാഗവാന്ത്​ മൻ, എം.എൽ.എയായ ഹർപൽ സിങ്​ ചീമ തുടങ്ങി 23 നേതാക്കൾക്കും 200ഒാളം പ്രവർത്തകർക്കുമെതിരെയാണ്​ കേസ്​.

അടിക്കടിയുണ്ടാകുന്ന വൈദ്യുത മുടക്കത്തിനെതിരെയായിരുന്നു കഴിഞ്ഞദിവസം എ.എ.പിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങി​െൻറ വസതിക്ക്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്​. മുഖ്യമന്ത്രിയെ ഖരാവോ ചെയ്യുകയും ചെയ്​തിരുന്നു. ഇതോടെ പൊലീസ്​ എ.എ.പി പ്രവർത്തകർക്കുനേരെ കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.

അടിക്കടിയുണ്ടാകുന്ന വൈദ്യുത മുടക്കത്തിൽ പഞ്ചാബിലെ കർഷകർ ഉൾപ്പെടെയുള്ളവർ വലഞ്ഞിരുന്നു. വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകൾക്ക്​ ശേഷമാണ്​ പുനസ്​ഥാപിക്കുക. ഇതോടെയാണ്​ എ.എ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിക്ക്​ മുമ്പിൽ പ്രതിഷേധവുമായെത്തിയത്​. 

Tags:    
News Summary - Punjab Police registers FIR against AAP members for protesting near CM Amarinder Singh's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.