ചണ്ഡിഗഡ്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ പഞ്ചാബ് സർക്കാർ മെയ് 18ന് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. കന്‍റൈന്മെന്‍റ് സോണുകളിൽ മാത്രം നിരോധനാജ്ഞ തുടരാനാണ് സർക്കാർ തീരുമാനം. ഇക്കാര്യം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചതായി ഔദ്യോഗിക വിശദീകരണം.
കന്‍റൈന്മെന്‍റ് സോണുകൾ അല്ലാത്ത ഇടങ്ങളിൽ കടകൾ, ചെറുകിട വ്യാപാര കേന്ദ്രങ്ങൾ, എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. ഈ പ്രദേശങ്ങളിലെ ജനജീവിതം സാധാരണനിലയിൽ എത്തിക്കാനാണ് തീരുമാനം. എന്നാൽ, വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.