നീതി വേണം; രാഷ്ട്രപതിക്ക് രക്തം കൊണ്ട് കത്തെഴുതി പെൺകുട്ടികൾ

മോഗ: തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നും നീതിവേണമെന്ന് ആവശ്യപ്പെട്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രക്തം ക ൊണ്ട് കത്തെഴുതി പെൺകുട്ടികൾ. പഞ്ചാബിലെ മോഗ നഗരത്തിൽനിന്നുള്ള രണ്ട് പെൺകുട്ടികളാണ് കത്തെഴുതിയത്. നീതി ലഭിച്ചി ല്ലെങ്കിൽ തങ്ങളെയും കുടുംബത്തെയും ദയാവധത്തിന് അനുവദിക്കണമെന്ന് കത്തിൽ അഭ്യർഥിക്കുന്നു.

തങ്ങളെ ചിലർ വഞ് ചനകേസിൽ കുടുക്കിയതായും ഭയത്തോടെയാണ് കഴിയുന്നതെന്നും പെൺകുട്ടികൾ പറയുന്നു. രണ്ട് വിസ തട്ടിപ്പ് കേസാണ് തങ്ങൾക്കെതിരെ എടുത്തിട്ടുള്ളത്. തങ്ങളെ കുടുക്കിയതാണെന്നും പൊലീസിനോട് കൃത്യമായി അന്വേഷിക്കാൻ അഭ്യർഥിച്ചിട്ടും അവർ കേൾക്കാൻ തയാറായില്ലെന്നും കത്തിൽ പറയുന്നതായി എ.എൻ.ഐ റിപോർട്ട് ചെയ്യുന്നു.

അതേസമയം, പെൺകുട്ടികളുടെ ആരോപണം മോഗ പൊലീസ് ഓഫിസർ കുൽജീന്ദർ സിങ് നിഷേധിച്ചു. ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

ചില സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാണെന്ന് കാണിച്ചാണ് രണ്ടു പെണ്‍കുട്ടികളും തന്‍റെയടുത്ത് വന്നത്. അവര്‍ ഈടായി ചെക്ക് വാങ്ങിയെന്നും എതിര്‍ കക്ഷി ഏജന്‍റുമാരാണെന്ന് കരുതി തങ്ങള്‍ക്കെതിരെ കേസ് നല്‍കിയെന്നുമാണ് അവർ പറഞ്ഞത്. മകനെ വിദേശത്ത് കൊണ്ടുപോകാനാണ് എതിർകക്ഷി പണം നൽകിയതെന്നും പൊലീസ് ഓഫിസർ പറഞ്ഞു.

പെൺകുട്ടികൾ രാഷ്ട്രപതിക്ക് പരാതി നൽകിയ കാര്യം അറിഞ്ഞെന്നും എന്നാൽ, ഔദ്യോഗികമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Punjab Girls Write Letter With Blood To President Kovind -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.