വധശിക്ഷ: അപ്പീല്‍ നല്‍കുമെന്ന് യാസീന്‍ ഭട്കലിന്‍െറ മാതാവ്

മംഗളൂരു: യാസീന്‍ ഭട്കലിന് വധശിക്ഷ വിധിച്ചതിനെതിരെ ഹൈദരാബാദ് ഹൈകോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കുമെന്ന് മാതാവ് റെഹന ബീവി, സഹോദരന്‍ അബ്ദുസമദ്, സഹോദരി മറിയം ബീവി എന്നിവര്‍ പറഞ്ഞു. എന്‍.ഐ.എ കോടതിക്ക് മുന്‍വിധിയുണ്ടായിരുന്നു. ജഡ്ജി നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് യാസീന്‍ തങ്ങളോട് പറഞ്ഞിട്ടുണ്ട്. ‘കാപിറ്റല്‍ പണിഷ്മെന്‍റ്’ നല്‍കുമെന്ന് അവര്‍ നേരത്തേ പറഞ്ഞുവെച്ചു.

മൂന്നുവര്‍ഷമായി എല്ലാ മാസവും ഞങ്ങള്‍ യാസീനെ സന്ദര്‍ശിക്കാറുണ്ട്്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, നിരപരാധിയാണെന്നാണ് അവന്‍ പറഞ്ഞിരുന്നത്. ഹൈകോടതിയില്‍നിന്ന് തങ്ങള്‍ നീതി പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Punish my son if he's guilty, but I don't know who is Yasin Bhatkal: mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.