പൂനെ: കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധനക്കുള്ള കിറ്റ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് സ്വകാര്യ ലാബ്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈ ലാബ് ഡിസ്കവറി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് കോവിഡ് പരിശോധനാ കിറ്റ് വ ികസിപ്പിച്ചെടുത്തത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അംഗീകാരം നൽകിയ കിറ്റിന് 80,000 രൂപയാണ് വില. ഒ രു കിറ്റിൽ 100 സാമ്പികളുകൾ വരെ പരിശോധിക്കാം.
ഒരാഴ്ചയ്ക്കുള്ളിൽ ഒന്നു മുതൽ 1.5 ലക്ഷം വരെ ടെസ്റ്റുകൾ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കിറ്റുകൾ വികസിപ്പിക്കുന്നുണ്ടെന്ന് പ്രധാന പങ്കുവഹിച്ച ഡോ. രഞ്ജിത് ദേശായ് പറഞ്ഞു. ഇന്ത്യ ഇറക്കുമതി ചെയ്ത് വിൽക്കുന്ന കിറ്റിന്റെ നാലിലൊന്ന് തുകയേ പുതിയ പരിശോധന കിറ്റിന് ആകുന്നുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കായി കിറ്റുകളുടെ ഉൽപാദനം വർധിപ്പിക്കും.
അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് അഹമ്മദാബാദിലെ കോസാറാ ഗ്രൂപ്പ് നിര്‍മിക്കുന്ന കിറ്റിനു മാത്രമാണ് അംഗീകാരമുള്ളത്. രാജ്യത്ത് 20ഓളം കമ്പനികള്‍ കോവിഡ് പരിശോധനക്കുള്ള കിറ്റുകള്‍ തുച്ഛമായ വിലക്ക് മാര്‍ക്കറ്റിലെത്തിക്കാന്‍ തയാറാണെങ്കിലും അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം വേണമെന്ന പേരു പറഞ്ഞ് കോസാറയെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.