പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരെ രക്​തസാക്ഷികളായി പരിഗണിച്ചില്ലെന്ന്​ രാഹുൽ

ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരെ പ്രധാനമന്ത്രി നരേന്ദ്രമോദി രക്​തസാക്ഷികളായി പര ിഗണിച്ചില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജവാൻമാർക്ക്​ കൂടി അവകാശപ്പെട്ട 30,000 കോടി രൂപയാണ്​ മോദി അ നിൽ അംബാനിക്ക്​ നൽകിയത്​. ഇതാണ്​ മോദിയുടെ പുതിയ ഇന്ത്യയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ട്വിറ്ററിലൂടെയാണ്​ ജവാൻമാരുടെ ജീവത്യാഗത്തെ മോദി സർക്കാർ അവഗണിക്കുകയാണെന്ന പ്രസ്​താവന രാഹുൽ നടത്തിയത്​. കഴിഞ്ഞ കുറേ ദിവസങ്ങളായി റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്​ മോദി സർക്കാറിനെതിരെ കോൺഗ്രസ്​ ആരോപണങ്ങൾ കടുപ്പിച്ചിട്ടുണ്ട്​. ഇടപാടിലെ ഒാഫ്​സൈറ്റ്​ പങ്കാളിയായ റിലയൻസ്​ കമ്യൂണിക്കേഷന്​ റഫാൽ കരാറിലൂടെ സാമ്പത്തിക നേട്ടമുണ്ടായെന്നും അങ്ങനെ പൊതുഖജനാവിന്​ 30,000 കോടിയുടെ നഷ്​ടമുണ്ടായെന്നുമാണ്​ കോൺഗ്രസി​​െൻറ ആരോപണം.

ഫെബ്രുവരി 14ന്​ നടന്ന പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ മോദി സർക്കാറിന്​ വീഴ്​ച സംഭവിച്ചിട്ടുണ്ടെന്ന വാദം കോൺഗ്രസ്​ ഉയർത്തിയിരുന്നു. പുൽവാമയിൽ 40 ജവാൻമാരുടെ ജീവൻ നഷ്​ടപ്പെട്ട ഭീകരാക്രമണത്തി​​​​െൻറ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കണമെന്നും​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ വീഴ്​ചയാണ്​ ഭീകരാക്രമണം നടക്കാൻ കാരണമെന്നാണ്​ കോൺഗ്രസ്​ ആരോപണം.

Tags:    
News Summary - Pulwama: Rahul Gandhi Statement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.