എൻ.എസ്.എയും ഇൻറലിജൻസും എന്താണ് ചെയ്യുന്നത്-മമത

കൊൽക്കത്ത: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബം ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ദേശീയ സുരക്ഷാ എജൻസി (എൻ.എസ്.എ)യും ഇൻറലിജൻസും എന്താണ് ചെയ്യുന്നതെന്ന് ജനം ചോദിക്ക ുന്നു? ഇതൊരു ഇൻറലിജൻസ് പിഴവാണ്. ഒരു സുരക്ഷാ ഭീഷണി ഉള്ളപ്പോൾ വളരെയധികം വാഹനങ്ങൾ ഒന്നിച്ചു കൊണ്ടുപോയത് എന്തിനായിരുന്നുവെന്ന് മമത ചോദിച്ചു.

ആക്രമണത്തെ അപലപിച്ച മമത പാകിസ്താന് സംഭവത്തിൽ പങ്കുണ്ടെങ്കിൽ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും കൂട്ടിച്ചേർത്തു. ആക്രമണത്തിൽ മരണമടഞ്ഞ ബംഗാൾ സ്വദേശിയായ സൈനികരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും മന്ത്രിമാരെ അവരുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തതായി മമത അറിയിച്ചു.

Tags:    
News Summary - Pulwama attack: 'What was NSA, intelligence doing', asks Mamta Banerjee- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.